web analytics

യുകെയിൽ മോറിസൺസ് സ്റ്റോറിന് സമീപം വൻ തീപിടുത്തം…! കിലോമീറ്ററുകളോളം പുകപടലം

യുകെ പ്ലിമൗത്തിൽ മോറിസൺസ് സ്റ്റോറിന് സമീപം വൻ തീപിടുത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്ലിംസ്റ്റോക്കിലെ ബില്ലകോംബ് റോഡിലെ സാൽട്രാം മെഡോയിലാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു.

ആകാശത്ത് കട്ടിയുള്ള കറുത്ത പുക നിറയുന്നതായി ആളുകൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുകപടലം കിലോമീറ്ററുകളോളം പടർന്നു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അഗ്നിശമനസേന ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

യു.കെ.യ്ക്ക് ചുറ്റും കടലിൽ ഒഴുകുന്ന നിധികൾ..! 100 മില്യൺ പൗണ്ട് മൂല്യമുള്ള പാക്കറ്റ് കണ്ട് ഞെട്ടി ബോർഡർ ഫോഴ്‌സ്

യു.കെ.യ്ക്ക് ചുറ്റു കടലിലിൽ വിവിധയിടങ്ങളിൽ അസാധാരണമാം വിധം പൊങ്ങിക്കിടക്കുന്ന വാട്ടർ പ്രൂഫ് പാഴ്‌സലുകൾ അടുത്തിടെയാണ് ബോർഡർ ഫോഴ്‌സിന്റെ ശ്രദ്ധയിൽ പെടുന്നത്. അടുത്തുചെന്ന അവർക്ക് മനസിലായി ഇത് ആരുടേയും കൈയ്യിൽ നിന്നും നഷ്ടപ്പെട്ട ഒന്നല്ല ട്രാക്കർ ഘടിപ്പിച്ച് കൃത്യമായി കണ്ടുപിടിക്കാൻ കഴിയുന്ന ഒന്നാണ്.

ഇതോടെ ബോർഡർ ഫോഴ്‌സ് ഇവ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചു തുറന്ന അവർ ശരിക്കും ഞെട്ടി 100 മില്യൺ പൗണ്ട് വില വരുന്ന കൊക്കെയ്ൻ ശേഖരമാണ് അത്. ഇതോടെ കൊക്കെയ്ൻ ശേഖരത്തിന്റെ വേരുകൾ തപ്പിയിറങ്ങിയ ബോർഡർ ഫോഴ്‌സിന് ഒരു കാര്യം മനസിലായി യു.കെ.യിലെ ഗുണ്ടാ സംഘങ്ങൾ വ്യാപകമായി കടലിൽ വദഗ്ദ്ധമായി കൊക്കെയ്‌നുകൾ ഒളിപ്പിച്ചിരിക്കുന്നു.

ട്രാക്കറുകൾ ഘടിപ്പിച്ച് പൊങ്ങിക്കിടക്കാൻ കഴിയുന്ന ഉപകരണങ്ങളിലാണ് കൊക്കെയ്‌നുകൾ ഒളിപ്പിച്ചിരിക്കുന്നത്. ഉൾക്കടലിൽ വിവിധയിടങ്ങളിൽ ഒഴുകി നടക്കുന്ന ഇവ ആവശ്യമായ ഘട്ടങ്ങളിൽ മയക്കുമരുന്ന് മാഫിയക്കോ ഗുണ്ടാ സംഘങ്ങൾക്കോ ചെറുബോട്ടുകളിൽ കെട്ടിവലിച്ച് തീരത്ത് എത്തിക്കാൻ കഴിയും.

100 മില്യൺ പൗണ്ടിന്റെ കൊക്കെയ്ൻ കണ്ടെത്തിയ കേസിൽ നാലു ബ്രിട്ടീഷ് പൗരന്മാരെ അറസ്റ്റ് ചെയ്ത പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കി കടുത്ത ശിക്ഷ തന്നെ വാങ്ങി നൽകി.

എന്നാൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു ഇത്. കൂടുതൽ കൊക്കെയ്‌നുകൾ കമ്‌ടെത്താനുള്ള ശ്രമം ഇതോടെ ബോർഡർ പോലീസ് ആരംഭിച്ചു. സ്‌നിഫർ നായകളെയാണ് ഇതനായി ഉപയോഗിച്ചത്.

കപ്പലുകളൽ പഴങ്ങൾക്കിടയിൽ ഒളിപ്പിച്ചും മറ്റും കൊണ്ടുവരുന്ന കൊക്കെയ്‌നുകൾ ബോർഡർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലൈഫ് ജാക്കറ്റുകൾ ഘടിപ്പിച്ച് കടലിൽ എറിഞ്ഞ രീതിയിലും കൊക്കെയ്‌നുകൾ കടലിൽ കണ്ടെത്താറുണ്ട്.

സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ച് ബന്ധപ്പെടുന്ന മയക്കുമരുന്ന് സംഘങ്ങളുടെ നീക്കം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. എങ്കിലും ഒട്ടേറെ കൊക്കെയ്ൻ കടത്തലുകൾ പരാജയപ്പെടുത്തിയതായി ബോർഡർ ഫോഴ്‌സുകൾ അവകാശപ്പെടുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി നഗരം

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി...

Related Articles

Popular Categories

spot_imgspot_img