‘ഞാൻ യുകെയിലെ ഡോക്ടർ ‘…. യുകെയിൽ വ്യത്യസ്തമായ തട്ടിപ്പിൽ കുടുങ്ങിയത് മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർ…! സൂക്ഷിക്കുക:

യുകെയിൽ വ്യത്യസ്തമായ തട്ടിപ്പിൽ കുടുങ്ങിയത് മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർ

യുകെയിൽ വ്യത്യസ്തമായ തട്ടിപ്പിൽ കുടുങ്ങിയത് മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർ. ഡേറ്റിങ് ആപ്പുകളിൽ കൂടിയാണ് പുതിയ തട്ടിപ്പ് നടക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഡേറ്റിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരയുന്നവരുമായി ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ്. നാണക്കേട് ഭയന്ന് പലരും നഷ്ടം പൊലീസിനെ അറിയിക്കാറില്ല.

‘ഞാൻ യുകെയിലെ ഡോക്ടർ. എനിക്ക് ബന്ധുക്കളില്ല. സുഹൃത്താകുമോ’ എന്ന അഭ്യർഥനയുമായിട്ടാണ് ഈ തട്ടിപ്പ് തുടങ്ങുന്നത്.തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമാകുന്നത് ഒട്ടേറെപ്പേർക്കാണ്.

ദിവസങ്ങൾ നീളുന്ന ചാറ്റിങ്ങിനിടെ പിറന്നാൾ പോലുള്ള വിശേഷ ദിവസങ്ങൾ ചോദിച്ചറിയും. ആ ദിവസം സമ്മാനമായി അയയ്ക്കുന്ന ഡയമണ്ട് നെക്‌ലേസിന്റെ ഫോട്ടോ ഷെയർ ചെയ്യും.

നെക്‌ലേസ് വന്നിട്ടുണ്ടെന്നും ഇന്ത്യയിലെ നികുതിയടച്ചിട്ടില്ലെന്നും പറഞ്ഞ് കസ്റ്റംസിൽ നിന്നെന്ന മട്ടിൽ ഫോൺ വരുന്നതാണ് അടുത്ത ഘട്ടം.

യുകെയിലെ ഡോക്ടർ അയച്ച നെക്‌ലേസിന്റെ ഫോട്ടോ തന്നെ ഇവരും അയച്ചു തരുന്നതോടെ വിശ്വാസമാവും.
‘നികുതിയടച്ചോളു, ഉടൻ പണം തന്നേക്കാം’ എന്നായിരിക്കും യുകെയിലെ ഡോക്ടറുടെ മറുപടി.

പണം അവർ പറയുന്ന അക്കൗണ്ടിലേക്ക് കൈമാറുന്നതോടെ ഡേറ്റിങ് ആപ്പിലെ ഡോക്ടറും കസ്റ്റംസുകാരും പിന്നെ കാണാതാകും. നിരവധിപ്പേർക്കാണ് ഇത്തരത്തില്പനം നഷ്ടമായിരിക്കുന്നത്.

യുകെയിൽ എത്തുന്ന നേഴ്‌സുമാരെ ലക്ഷ്യമാക്കി പുതിയ തട്ടിപ്പ്…!

യുകെ മലയാളികള്‍ക്ക് എന്നും തലവേദനയാണ് തട്ടിപ്പുകാർ. തൊഴിൽ തട്ടിപ്പുകൾക്ക് പുറമേയാണ് അറിവില്ലായ്മയുടെ പേരിലും രാജ്യത്തിലെ നിയമങ്ങളുടെ പേരിലും ഒക്കെ പലവിധ തട്ടിപ്പുകള്‍ കാണാറുണ്ട്.

എന്നാൽ ഇപ്പോൾ യുകെയിൽ പുതുതായി ജോലിക്കെത്തുന്നആളുകളെ പ്രത്യേകിച്ച് നേഴ്‌സുമാരെ ലക്ഷ്യമിട്ട് പുതിയൊരു തട്ടിപ്പ് വ്യാപകമാകുന്നതായി മുന്നറിയിപ്പ്.

എന്‍എച്ച്എസ് വെയല്‍സ് ഇന്റര്‍നാഷണല്‍ റിക്രൂട്ടമെന്റിന്റെ സോഷൃല്‍മീഡിയ പ്ലാറ്റ്‌ഫോമീലൂടെ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വെയ്ല്‍സില്‍ പുതിയതായി എത്തിയ മലയാളി നഴ്‌സിനെ ലക്ഷ്യമാക്കി തട്ടിപ്പുകാര്‍ രംഗത്തെത്തി എന്ന വാർത്തായനിപ്പോയി ഇത്തരം ഒരു മുന്നറിയിപ്പ് നൽകാൻ കാരണം.

യുകെയിലെ എല്ലാ ഫോണുകളും സെപ്റ്റംബര്‍ ഏഴിന് ഉച്ചത്തിലുള്ള സൈറണ്‍ മുഴക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും, പേടിക്കണ്ട, കാരണം ഇതാണ്…!

നഴ്‌സിനെ തേടി പോലീസില്‍ നിന്നാണെന്ന് അവകാശപ്പെട്ട് ഒരാള്‍ വിളിക്കുകയും അവരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് (NI) നമ്പര്‍ അസാധുവാണെന്നും അവര്‍ക്ക് £1,000 പിഴ ഈടാക്കാന്‍ സാധ്യത യുണ്ടെന്നും അറിയിക്കുകയായിരുന്നു.

ഇത് വളരെ രഹസ്യാത്മകം ആണെന്നും ഒറ്റക്ക് ആണോ എന്ന് ഉറപ്പാക്കിയ ശേഷവുമാണ് തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശത്തില്‍ സംസാരിച്ച് തുടങ്ങുന്നത്.

കൂടാതെ ഡിബിഎസ് പരിശോധനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചുും ഇവര്‍ സംസാരിക്കുന്നുണ്ട്.


പിന്നീട് ഒറ്റക്ക് പോലീസ് ഉദ്യോഗസ്ഥര്‍ എന്ന് അവകാശപ്പെട്ടവരെ കാണാനായി പ്രത്യേക സ്ഥലം ഒരുക്കുകയാണ് ചെയ്യുന്നത്.

തട്ടിപ്പില്‍ വീഴ്ത്തുന്നവര്‍ മറ്റുള്ളവരുമായി ഇക്കാര്യം പങ്ക് വക്കുന്നത് തടയുന്നതടക്കം വ്യക്തികളെ ഒറ്റപ്പെടുത്തിയായിരിക്കും തട്ടിപ്പില്‍ വീഴ്ത്തുക.

കൂടാതെ പിഴയായി നല്‌കേണ്ട 1000 പൗണ്ടിന് പകരമായി ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനും നിര്‍ദ്ദേശിക്കും. ഇതിനായി സമ്മര്‍ദ്ദം ചെലുത്തുന്നതും തട്ടിപ്പിന്റെ രീതിയാണ്.

വെയ്ല്‍സില്‍ തട്ടിപ്പിന് ഇരയായ നഴ്‌സ് ആവട്ടെ സഹപ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ഈ ഗിഫ്റ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പങ്ക് വക്കാഞ്ഞതോടെ പണം നഷ്ടമാകാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.

എടുക്കേണ്ട മുന്നറിയിപ്പുകൾ:

നിങ്ങള്‍ ഇത്തരം സംശയാസ്പദമായ കോളുകള്‍ വന്നാല്‍ ഉടന്‍ തന്നെ കട്ട് ചെയ്യുക. രഹസ്യ സന്ദേശങ്ങള്‍ ആണെന്ന് പറഞ്ഞാല്‍ അവ സഹപ്രവര്‍ത്തകനോടോ സുഹൃത്തുക്കളുമായോ പങ്ക് വക്കാന്‍ ശ്രമിക്കുക.

എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങള്‍ക്ക് 101 നോണ്‍-എമര്‍ജന്‍സി നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ ലോക്കല്‍ പോലീസിനെ അറിയിക്കാവുന്നതുമാണ്.

പോലീസില്‍ നിന്നും ഒരിക്കലും സമ്മാനകാര്‍ഡുകള്‍ ഉപയോഗിച്ച് പിഴ അടക്കാനായി പണം ആവശ്യപ്പെടുകയില്ല. കൂടാതെ ഒരു കാര്‍ പാര്‍ക്കിലോ സമാനമായ സ്ഥലത്തോ കണ്ടുമുട്ടാന്‍ പോലിസ് ഒരിക്കലും നിങ്ങളോട് ആവശ്യപ്പെടില്ല എന്ന് മനസിലാക്കുക.

നിയമപരമായ അല്ലെങ്കില്‍ കുടിയേറ്റ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാതെ മറ്റാരുടെയങ്കിലും സഹായത്തോടെ മാത്രം ചെയ്യുക.

Summary:
In the UK, many people, including Malayalis, have fallen victim to a new type of scam operating through dating apps.



spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു...

രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട കേസ് നല്‍കി പി.സരിന്‍

രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട കേസ് നല്‍കി പി.സരിന്‍ കോഴിക്കോട്: ലൈംഗികാരോപണമുന്നയിച്ച ട്രാന്‍സ് വുമണ്‍...

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു സൂചന

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു...

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത് 4-1ന്

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത്...

കെ പി ഫ്ലവറല്ലടാ, ഫയർ

കെ പി ഫ്ലവറല്ലടാ, ഫയർ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻറെ ഓറഞ്ച്...

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

Related Articles

Popular Categories

spot_imgspot_img