അവരും മക്കളാണ് , മണിപ്പൂർ കത്തിക്കരുത്

ന്യൂസ് ഡസ്ക്ക്: ​ഗോ​ത്രത്തിന്റെ പേര് പറഞ്ഞ് തമ്മിലടിക്കുന്നവരെ ഭയപ്പെട്ടാണ് അവർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചത്. മെയ് 3ന് ആരംഭിച്ച കലാപം അതിന്റെ എല്ലാ പരിധിയും വിട്ട് വന്യരൂപം പൂണ്ട ദിവസം. ജൂൺ ആറാം തിയതി. മെയ്തി ​ഗോത്രത്തിൽ ജനിച്ച് പോയി എന്ന തെറ്റ് മാത്രമേ 17 വയസുകാരിയായ ഹിജാം ലിൻതോയ്ൻ ഗാംബിയും 20 വയസ് പിന്നിട്ട ഫിജാം ഹേംജിത്ത് ചെയ്തുള്ളു. വാളും തോക്കുമൊക്കെയായി പാഞ്ഞടുക്കുന്ന കുങ്കി വിഭാ​ഗക്കാരിൽ നിന്നും രക്ഷപ്പെടാൻ ഒരു ബൈക്കിൽ ഇരുവരും പാഞ്ഞു. അന്ന് തിയതി ജൂൺ 6. അതിന് ശേഷം ഇരുവരേയും കണ്ടിട്ടില്ല.
കലാപത്തിൽ പേടിച്ച് പല വഴിക്ക് പോയ ബന്ധുക്കൾ മലമുകളിൽ അഭയം തേടി. പക്ഷെ ഈ രണ്ട് കുട്ടികളും എത്തിയില്ല. ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചു. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ രണ്ടുമാസമായി ദിവസവും അവനു വേണ്ടി പ്രഭാതഭക്ഷണം ഒരുക്കി കാത്തിരിക്കുകയായിരുന്നു ഫിജാം ഹേംജിത്തിന്റെ പിതാവ്. എല്ലാ ദിവസവും തീന്‍മേശയില്‍ ഒരു പ്ലേറ്റില്‍ അവനു വേണ്ടി ഭക്ഷണം വിളമ്പിവയ്ക്കുമായിരുന്നു. അവന്‍ തിരിച്ചുവരുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്നും ‌വിദ്യാർഥികളുടെ മാതാപിതാക്കൾ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
പതിനേഴു വയസ്സുള്ള പെൺകുട്ടി നീറ്റ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ജൂലൈ ആറിന് വീട്ടിൽ നിന്ന് പുറത്തു പോയതെന്ന് അമ്മ പറഞ്ഞു. ‘‘ഖ്വാക്ടയ്ക്കു സമീപത്തുവച്ചാണ് അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് സൈബർ പൊലീസ് പറഞ്ഞു. അവൾ തിരിച്ചെത്തുന്നതു കാണാതിരുന്നപ്പോൾ ഞാൻ ഫോണിൽ വിളിച്ചു. അവൾ ഫോണെടുത്തു. ഭയന്നു വിറച്ചാണ് അവൾ സംസാരിച്ചത്. നംബാലിലുണ്ടെന്നായിരുന്നു പറ‍ഞ്ഞത്. നംബാലിൽ എവിടെ എന്നു ചോദിച്ചു. അച്ഛനെ അങ്ങോട്ടു വിടാമെന്നു പറഞ്ഞു. പക്ഷേ അൽപം കഴിഞ്ഞപ്പോൾ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയി. എനിക്ക് നീതി ലഭിക്കണം.’’–പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.
മൂന്നര മാസത്തിന് ശേഷം തിങ്കളാഴ്ച്ച മണിപ്പൂരിൽ ഇന്റർനെറ്റ് പുനസ്ഥാപിച്ചു. അപ്പോഴാണ് കുങ്കി ​ഗോത്രവിഭാ​ഗത്തിന്റെ നെഞ്ചിൽ തീ കോരിയെറിഞ്ഞ് കൊണ്ട് ആൺകുട്ടിയുടേയും പെൺകുട്ടിയുടേയും ചേതനയറ്റ ദേഹത്തിന്റെ ദൃശ്യങ്ങൾ എല്ലാവരുടേയും മൊബൈലിൽ എത്തിയത്. അതി ദാരുണമായ ആ ദൃശ്യങ്ങളെക്കുറിച്ച് വിവരിക്കാൻ സാധിക്കില്ല. അത്ര ക്രൂരം. തലയറുത്ത് മാറ്റിയിരിക്കുന്നു. മറ്റൊരു ദൃശ്യം കൂടി പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെടുന്നതിന് മുമ്പുള്ളത്. കാണാതായ ഇരുവരും പുൽത്തകിടിയിലിരിക്കുന്നു. പുറകിൽ തോക്കുധാരികളായ അക്രമികളെയും കാണാം. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.
പതിയെ പതിയെ ശാന്തതയിലേയ്ക്ക് വരുകയായിരുന്നു എന്ന് തോന്നിച്ച മണിപ്പൂർ വീണ്ടും കത്തി തുടങ്ങാൻ ഈ ദൃശ്യങ്ങൾ ധാരാളം. കുങ്കി ​ഗോത്രവിഭാ​ഗം ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുന്നു. പാതിരാത്രി വരെ നീളുന്ന പ്രതിഷേധത്തിനൊടുവിൽ വീണ്ടും പോലീസ് വെടിയുതിർത്തു. കുട്ടികളുടെ സഹപാഠികൾ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസിന് ടിയർ​ഗ്യാസ് പ്രയോ​ഗിക്കേണ്ടി വന്നു. അമ്പതോളം കുട്ടികൾക്ക് പരിക്കേറ്റു. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്നും സർക്കാർ ഒരു മാസം മുമ്പ് എല്ലാ കുങ്കി ​ഗോത്രവിഭാ​ഗക്കാരേയും ഒഴിപ്പിച്ചിരുന്നു. എന്നിട്ടും പ്രതിഷേധത്തിന് ആയിരങ്ങൾ പങ്കെടുത്തത് മണിപ്പൂർ സർക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്.

എന്ത് കൊണ്ട് കലാപം ആവർത്തിക്കുന്നു.

മണിപ്പൂർ കലാപം സർക്കാരിന്റേയും പ്രാദേശിക മാധ്യമങ്ങളുടേയും ഏകപക്ഷിയമായ നിലപാട് കാരണം സംഭവിച്ചതെന്നാണ് എഡിറ്റേഴ്സ് ​ഗിൽഡിന്റെ കണ്ടെത്തൽ .ഇതിനെതിരെയാണ് മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ സർക്കാർ കേസെടുത്തത്. ഇപ്പോഴത്തെ സംഭവവികാസങ്ങൾ കലാപം കെട്ടടങ്ങുമെന്ന പ്രതീക്ഷ ഇല്ലാതാക്കുന്നു. പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും അകത്ത് കുങ്കി-മെയ്തീ ​ഗോത്രവിഭാ​ഗങ്ങൾ തമ്മിലുള്ള അകലം കൂടുന്നതേയുള്ളു. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചാൽ പോലും തീരാത്ത പ്രശ്നം. 143 ദിവസമായി മണിപ്പൂരികൾ ദുരിതമനുഭവിക്കുന്നു. ഔദ്യോ​ഗിക കണക്കനുസരിച്ച് 170 പേർ കൊല്ലപ്പെട്ടു. എഴുപതിനായിരം പേർക്ക് വീടും ജീവനോപാദികളും ഉപേക്ഷിച്ച് പോകേണ്ടി വന്നു. സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്. അത് കൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഒരു നീക്കവും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ എന്തെങ്കിലും റോഡ് അപകടം നടന്നാൽ പോലും സർക്കാരിനെ പിരിച്ച് വിടാൻ ആക്രോഷിക്കുന്ന സംഘപരിവാർ അനുഭാവികളും മണിപ്പൂർ കണ്ടില്ലെന്ന് നടിക്കുന്നു. ഇരു ​ഗോത്രവിഭാ​ഗങ്ങളിൽ സമാധാനം ഉണ്ടാക്കാൻ ആകെ പരിശ്രമിക്കുന്നത് സുപ്രീംകോടതി മാത്രമാണ്. ചീഫ് ജസ്റ്റിസ് നിയോ​ഗിച്ച് സുപ്രീംകോടതി കമ്മീഷൻ ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷ.
അസമത്വമാണ് വിളനിലമാണ് ഇപ്പോൾ മണിപ്പൂർ. മുഖ്യമന്ത്രി ബീരേൻസിങ് അടക്കമുള്ള പ്രധാനപ്പെട്ട മന്ത്രിമാർ എല്ലാം മെയ്തീ വിഭാ​ഗക്കാരാണ്. അത് കൊണ്ട് തന്നെ തങ്ങൾ അടിച്ചമർത്തപ്പെടുകയാണ് എന്ന് കുങ്കി ​ഗോത്രം കരുതുന്നു. ഇത് മാറ്റിയെടുക്കുക എന്നതാണ് പ്രധാനം. പക്ഷെ അക്കാര്യത്തിൽ നടപടികളെടുക്കേണ്ട സർക്കാർ തന്ത്രപൂർവ്വമായ മൗനം ഭജിക്കുന്നു. ​ഗുജറാത്തിൽ 2002ൽ നടന്ന വംശഹത്യയുമായി മണിപ്പൂർ കാലപത്തെ താരത്മ്യം ചെയ്യുന്നവരും കുറവല്ല. എത്രയും വേ​ഗം കുങ്കി വിഭാ​ഗക്കാരിൽ വിശ്വാസം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതില്ലാത്തിടത്തോളം ചെറു തീ മതിയാകും മണിപ്പൂരിനെ വീണ്ടും കത്തിക്കാൻ.

Read Also :ട്രെയിൻ അപകടം. മെമു ട്രെയിൻ പ്ലാറ്റ്ഫോമിലേയ്ക്ക് ഇടിച്ച് കയറി

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

സ്കൂ​ൾ വിട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മ​ര​ക്കൊ​മ്പ് ഒടിഞ്ഞു വീ​ണു; എ​ട്ടു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വിട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മ​ര​ക്കൊ​മ്പ് വീ​ണ് എ​ട്ടു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മാ​രാ​യ​മു​ട്ടം...

കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് അപകടം; പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കുറ്റ്യാടി...

നീലഗിരി യാത്രക്കാർ ജാഗ്രതൈ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വാഹനം കണ്ടു കെട്ടും, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഇങ്ങനെ

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി. യാത്രക്കാരിൽ ആരെങ്കിലും നിരോധിക്കപ്പെട്ട...

എസ്റ്റേറ്റിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ

പാലക്കാട്: പുതുപ്പരിയാരം എസ്റ്റേറ്റിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

ജില്ലാ ജയിലിന് സമീപം സ്കൂൾ വിദ്യാർഥി മരിച്ച നിലയിൽ

ഇടുക്കി: ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച...

Related Articles

Popular Categories

spot_imgspot_img