പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണർകാട് യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം. വഴിയാത്രക്കാരെ വരെ ആക്രമിച്ചെന്ന് പരാതി. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചു എന്നാണ് കോൺഗ്രസിൻറെ ആരോപണം. സിപിഎം മണർക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിൻറെ മുൻപിലായിരുന്നു സംഘർഷം.പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി . സംഘർഷത്തിൽ 3 യുഡിഎഫ് പ്രവർത്തകർക്കും 2 ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. സ്ഥലത്ത് യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ,വിടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരും പ്രവർത്തകരുമുണ്ട്. കൂടാതെ സിപിഎം പ്രവർത്തകരമുണ്ട്. അതേ സമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വല വിജയം. 37719 വോട്ടുകളുടെ വിജയമാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളി കരുതിവച്ചിരുന്നത്. പിതാവ് ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മൻ വിജയം പിടിച്ചെടുത്തത്.