തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ മാനേജര്‍ അറസ്റ്റില്‍. കഴക്കൂട്ടം സ്വദേശി ബിബിന്‍ ബിനോയ്‌യാണ് പിടിയിലായത്. പണയം വെച്ച 121.16 ഗ്രാം സ്വര്‍ണം ഏപ്രില്‍ മാസത്തില്‍ പല ദിവസങ്ങളിലായി ലോക്കര്‍ തുറന്ന് പ്രതി മോഷ്ടിക്കുകയായിരുന്നു. 8 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഉടമ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ വന്നപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്.ബാങ്കിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബാങ്ക് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബാങ്ക് അധികൃതര്‍ തന്നെ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read Also:ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ച നടൻ ബെർണാഡ് ഹിൽ അന്തരിച്ചു