web analytics

ഭാര്യയുടെ സ്വർണം പണയം വെച്ചു; ജ്യേഷ്ഠനെ വെട്ടിപ്പരിക്കേൽപ്പിച്ച അനുജൻ അറസ്റ്റിൽ

തിരുവനന്തപുരം: ജ്യേഷ്ഠനെ വെട്ടിപ്പരിക്കേൽപ്പിച്ച അനുജൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങപ്പാറ കൈരളി നഗർ സ്വദേശി രാജീവിനെയാണ് (39) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. മൺവിളയിൽ തന്റെ ഓട്ടോ നിർത്തിയിട്ടിരുന്ന റെജിയും സഹോദരൻ രാജീവും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.

രാജീവിന്റെ ഭാര്യയുടെ സ്വർണ്ണം റെജി പണയം വച്ചതായിരുന്നു തർക്കത്തിന് കാരണം.

വാക്കേറ്റത്തെ തുടർന്ന് രാജീവ് പലതവണ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് കഴക്കൂട്ടം പൊലീസിൽ പരാതിപ്പെട്ടിരുന്നു.

ഇതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങൾക്ക് തുടക്കം. റെജിയുടെ ഓട്ടോ കണ്ട് വെട്ടുകത്തിയുമായി വന്ന രാജീവ് റെജിയെ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വെട്ടു കൊണ്ട ശേഷവും ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച റെജിയെ വീണ്ടും വെട്ടി പരിക്കേൽപ്പിച്ച ശേഷം രാജീവ് സ്ഥലത്തു നിന്ന് ഓടി രക്ഷപെടുകയായിരുന്നു.

വലതു കൈയ്ക്ക് സാരമായി പരിക്കേറ്റ റെജി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

മുത്തച്ഛൻ ഓടിച്ച പിക്കപ്പ് വാനിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം;

മലപ്പുറം: നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഒരു വലിയ ദുരന്തത്തിനാണ് അരീക്കോട് വെള്ളേരി സാക്ഷ്യം...

ഒഎൽഎക്സ് തട്ടിപ്പ്: മൊബൈൽ വാങ്ങിയ ശേഷം 47,000 രൂപ നൽകാതെ മുങ്ങി; യുവതി അറസ്റ്റിൽ

ഒഎൽഎക്സ് തട്ടിപ്പ്: മൊബൈൽ വാങ്ങിയ ശേഷം 47,000 രൂപ നൽകാതെ മുങ്ങി;...

ഫിസിക്‌സ് പരീക്ഷയ്ക്ക് മണിക്കൂറുകൾ ബാക്കി; വെമ്പായത്ത് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പരീക്ഷാ സീസൺ ആരംഭിച്ചതിന് പിന്നാലെ തലസ്ഥാന നഗരിയെ നടുക്കി...

രണ്ടര വർഷത്തിന് ശേഷം പുതിയ OTT പ്ലാറ്റ്‌ഫോമിൽ ‘ലാ ടൊമാറ്റിന’

രണ്ടര വർഷത്തിന് ശേഷം പുതിയ OTT പ്ലാറ്റ്‌ഫോമിൽ ‘ലാ ടൊമാറ്റിന' ജോയ് മാത്യു,...

കൊല്ലത്ത് കാട്ടാനയുടെ ആക്രമണം; മണിക്കൂറുകളോളം കാട്ടിൽ കിടന്ന യുവാവ് ഗുരുതരാവസ്ഥയിൽ

കൊല്ലത്ത് കാട്ടാനയുടെ ആക്രമണം; മണിക്കൂറുകളോളം കാട്ടിൽ കിടന്ന യുവാവ് ഗുരുതരാവസ്ഥയിൽ കൊല്ലത്ത് കാട്ടാനയുടെ...

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട് പേരിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട്...

Related Articles

Popular Categories

spot_imgspot_img