ആലപ്പുഴയിൽ മാതാപിതാക്കളെ കൊന്നതിനു പിന്നിൽ പക
ആലപ്പുഴ: ആലപ്പുഴയിൽ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. അച്ഛനേയും അമ്മയേയും കൊന്നത് വിവാഹം നടത്താത്തതിലുള്ള പകമൂലമെന്നാണ് പ്രതി.
പോപ്പി പാലം കൊമ്മാടിക്കു സമീപം താമസിക്കുന്ന മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തിൽ 70 കാരനായ തങ്കരാജനേയും 69 കാരി ആഗ്‌നസിനേയും വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പ്രതി ബാബുവിന് പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു.
എന്നാൽ വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ ഇതിനെ എതിർത്തു. ഇതോടെ അമ്മയോട് കടുത്ത പകയായിരുന്നെന്നു പ്രതി മൊഴി നൽകിയത്.
മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും ചോദ്യം ചെയ്യലിൽ ബാബു പോലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ ബാബു മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുക പതിവായി. അച്ഛനും അമ്മയുമായി നിരന്തരം വഴക്കുമുണ്ടാക്കിയിരുന്നു.
കൂടാതെ മദ്യപിക്കാൻ പണമാവശ്യപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ ബാബുവിനെതിരെ അമ്മ പരാതി നൽകുകയും ചെയ്തിരുന്നു.
വ്യാഴാഴ്ചയും ഇത്തരത്തിൽ വീട്ടിൽ പ്രശ്‌നമുണ്ടാക്കിയ ബാബു, 100 രൂപ ആവശ്യപ്പെട്ടെങ്കിലും അച്ഛനും അമ്മയും കൊടുത്തില്ല.
ഇതിൽ ക്ഷുഭിതനായ ബാബു ആദ്യം അമ്മയെയും പിന്നീട് അച്ഛനെയും കുത്തിക്കൊല്ലുകയായിരുന്നു.
പിന്നാലെ അച്ഛന്റെ മൃതദേഹം മടിയിൽ വെച്ച് കരഞ്ഞെന്നും പുറത്തിറങ്ങി സഹോദരിയെയും അയൽവാസികളെയും അറിയിച്ചെന്നും പ്രതി മൊഴിയിൽ പറയുന്നുണ്ട്.
അതേസമയം കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
വീട്ടിലെ തിരച്ചിലിൽ കൊലചെയ്യാനുപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്കു ശേഷം പ്രതി അടുത്ത ബാറിലേക്കുപോയ സൈക്കിളും കണ്ടെത്തി.
വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ആശുപത്രി വിട്ടു
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ ആശുപത്രി വിട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അഫാൻ. ജയിലിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അഫാനെ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ നിന്ന് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ സെല്ലിലേക്ക് മാറ്റി. സെല്ലിൽ പ്രത്യേക നിരീക്ഷണമാണ് പ്രതിക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ 25നാണ് അഫാൻ പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
വേഗത്തിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ വേഗത്തിലാക്കാനിരിക്കെയായിരുന്നു അഫാൻ ആത്മഹത്യാശ്രമം നടത്തിയത്. അതുകൊണ്ടുതന്നെ ആത്മഹത്യാശ്രമം വിചാരണ നടപടികൾക്ക് മേൽ വലിയ പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു.
Summary: In a shocking incident at Alappuzha, a man murdered his parents over resentment about his marriage not being arranged. Babu fatally attacked his father Thankarajan (70) and mother Agnes (69) at their home near Poppy Palam, Kommady. The tragic crime occurred on Thursday night around 9 PM.