പാലക്കാട്: അയിലൂരില്‍ ടിപ്പര്‍ ലോറി കയറി ഉറങ്ങിക്കിടന്നിരുന്ന യുവാവ് മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ 45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.
വീട് നിർമ്മാണത്തിന്‍റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുന്നതിനിടെ തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേശിന്‍റെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് രാത്രിയിൽ ടിപ്പറിൽ മണ്ണ് കൊണ്ടുവന്നു തള്ളുകയായിരുന്നു.
Read Also: കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം ഇനി ആൺകുട്ടികള്‍ക്കും പഠിക്കാം; നിര്‍ണായക തീരുമാനം ഇന്ന്