പ്രതി പിടിയിൽ

ദേവസ്വം ബോർഡിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

പ്രതി പിടിയിൽ

കൊച്ചി: ദേവസ്വം ബോർഡിൽ നിയമനം  വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതി മുവാറ്റുപുഴയിൽ പിടിയിൽ.

തൃക്കളത്തൂർ കാവുംപടി ഭാഗത്ത് പായിക്കാട്ട് വീട്ടിൽ അമൽലാൽ വിജയൻ (33)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തൃക്കളത്തൂർ സ്വദേശിനികളുടെ പതിനാല് ലക്ഷത്തോളം രൂപ ദേവസ്വം ബോർഡിൽ  നിയമനം നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിയെടുത്തത്.  

ട്രാഫിക് ബ്ലോക്കിൽ പെട്ട് യാത്ര മുടങ്ങിയിട്ടുണ്ടോ? എന്നാൽ ഇതൊന്ന് വായിക്കൂ; ഭാഗ്യം ഏതൊക്കെ വഴിക്ക് വരുമെന്ന് പറയാൻ പറ്റില്ല; ഭൂമി രക്ഷപ്പെട്ടത് തലനാരിഴക്ക്

പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണസംഘത്തിൽ എസ് ഐ മാരായ എസ്‌. എൻ സുമിത, എം.ആർ രജിത്, സീനിയർ സി പി  കെ കെ ജയൻ എന്നിവരാണുണ്ടായിരുന്നത്.

എ ടി എം കവർച്ചാ ശ്രമം പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ. 

ആസം നൗഗാവ് സ്വദേശി റജിബുൽ ഇസ്ലാം (26)നെയാണ്

പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ മുടിക്കൽ വഞ്ചിനാട് ജംഗ്ഷനിൽ ഉള്ള  എടിഎം ആണ് തകർത്തത്. 

ഉച്ചയോടെ പെരുമ്പാവൂർ സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന്  ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.  

ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ മുടിക്കലിലുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. 

ഗൂ​ഗിൾ പണിമുടക്കി; അമ്പരന്ന് ലോകം

കമ്പിപ്പാര ഉപയോഗിച്ചാണ് ഇയാൾ എ.ടി.എം തകർക്കാൻ ശ്രമിച്ചത്.  കഴിഞ്ഞവർഷം ആസാമിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കേരളത്തിലേക്ക് വരികയായിരുന്നു. 

പന്ത്രണ്ട് വർഷം മുമ്പാണ് ഇയാൾ കേരളത്തിലെത്തിയത്. ഇവിടെ പലയിടങ്ങളിലായി ജോലി ചെയ്തു. 

ഇടയ്ക്ക് നാട്ടിൽ പോയി വരും. പ്രതി മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുന്നു.

പെരുമ്പാവൂർ എ എസ് പി  ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം

സൂഫി, എസ്.ഐമാരായ

റീൻസ് എം തോമസ്, 

പി. എം റാസിഖ്, എ.എസ്.ഐമാരായ പി എം 

അബ്ദുൽ മനാഫ്, സാജിത, സീനിയർ സി പി ഒമാരായ വർഗീസ്   വേണാട്ട്, ടി എ അഫ്സൽ ,ബെന്നി ഐസക്  

നജിമി  എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

അനധികൃതമായി തങ്ങിയ ബംഗ്ലാദേശി പൗരൻ പോലീസ് പിടിയിൽ. ബംഗ്ലാദേശ് ബന്ധാരിയ സ്വദേശി മുഹമ്മദ് ജോഹ്റുൽ (35)നെയാണ്  ആലുവ പോലീസ് പിടികൂടിയത്. 

ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

ബംഗലൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് പോകുന്നതിന് ആലുവ റയിൽവേ സ്റ്റേഷനിൽ ട്രയിൻ ഇറങ്ങുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. 

ഏഴ് മാസം മുമ്പാണ് ഇയാൾ അതിർത്തി വഴി അസമിലെത്തിയത്. അവിടെ പലയിടങ്ങളിൽ ജോലി ചെയ്തു. തുടർന്നാണ് പെരുമ്പാവൂരിലേക്ക് പോകുന്നതിനായി എത്തിയത്. 

ബംഗ്ലാദേശ് പാസ്‌പോർട്ടും, ഐഡി കാർഡും ഇയാളിൽ നിന്ന് കണ്ടെടുത്തു.  

ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , ഇൻസ്പെക്ടർ കെ. നന്ദകുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

English Summary:

Man arrested in Muvattupuzha for cheating people out of lakhs by promising Devaswom Board jobs.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

Related Articles

Popular Categories

spot_imgspot_img