ജർമ്മനിയിൽ മലയാളി ട്രക്ക് ഡ്രൈവർ മരിച്ച നിലയിൽ പോളണ്ടില്‍ നിന്നുള്ള മലയാളി ട്രക്ക് ഡ്രൈവറായ സണ്ണി ബാബുവിനെയാണ് (48) ജര്‍മന്‍ പൊലീസ് ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജര്‍മനിയിലെ മാഗ്ഡെബുര്‍ഗില്‍ ട്രക്കിനുള്ളിലലാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. തൃശൂര്‍ സ്വദേശിയാണ്.
ജര്‍മന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം. ട്രക്ക് കണ്ടെത്താനാവാതെ വന്നതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.
പോളണ്ടില്‍ നിന്നും ജര്‍മനിയിലേയ്ക്ക് വന്ന ട്രാക്കുമായുള്ള ബന്ധം ഇല്ലാതായതിനെ തുടർന്ന് കമ്പനി, ട്രക്കിനെ ട്രാക്ക് ചെയ്തപ്പോഴാണ് മാഗ്ഡെബുര്‍ഗിനടുത്ത് ട്രക്ക് കണ്ടെത്തിയത്. ഉള്ളിൽ ഡ്രൈവർ മരിച്ച നിലയിലായിരുന്നു.