web analytics

ഈ മാവേലിയെ അറേബ്യൻ ഭാഗ്യദേവതക്ക് പെരുത്ത് ഇഷ്ടമാണ്; 9 വർഷത്തിനിടെ രണ്ടാം തവണയും ഭാഗ്യം

ദുബായ്: മലയാളികളെ വിടാതെ പിന്തുടരുന്ന അറേബ്യൻ ഭാ​ഗ്യദേവത പോൾ ജോസിനെ അനുഗ്രഹിക്കുന്നത് രണ്ടാം തവണയാണ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടാം തവണയും രണ്ടു കോടി രൂപയുടെ സമ്മാനമാണ് മലയാളിയായ പോൾ ജോസ് മാവേലിയെ (60) തേടിയെത്തിയത്.

38 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന പോൾ ജോസിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒരു ദശലക്ഷം ദിർഹത്തിന്റെ (രണ്ട് കോടി രൂപ) സമ്മാനമാണ് ഇത്തവണം ലഭിച്ചത്. 2016ലും പോൾ ജോസിന് ഒരു ദശലക്ഷം ദിർഹം തന്നെ സമ്മാനമായി ലഭിച്ചിരുന്നു.

യുഎഇയിലെ ഒരു നിർമാണ കമ്പനിയിലെ സെറ്റ് സൂപ്പർവൈസറാണ് പോൾ ജോസ് മാവേലി. ഒൻപത് വർഷത്തിനിടെ രണ്ടാം തവണയും അറേബ്യൻ ഭാ​ഗ്യദേവത തന്നെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഈ അറുപതുകാരൻ.

17 സുഹൃത്തുക്കളുമായി ചേർന്നാണ് പോൾ ജോസ് ഇത്തവണ ഭാഗ്യടിക്കറ്റ് കരസ്ഥമാക്കിയത്.

1999 മുതൽ പോൾ ജോസ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.2016ലാണ് പോളിന് ആദ്യമായി ഒരു ദശലക്ഷം ദിർഹത്തിന്റെ സമ്മാനം അടിച്ചത്.

ഒൻപത് പേരുമായി ചേർന്ന് എടുത്ത സീരിസ് 228ലെ ടിക്കറ്റ് നമ്പർ 0972 ആണ് ആദ്യം സമ്മാനം ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കപ്പെടുപ്പിൽ രണ്ടാം തവണയും വിജയം തേടിയെത്തിയതിൽ നന്ദിയുണ്ടെന്ന് പറയുന്നു രണ്ട് കുട്ടികളുടെ പിതാവായ പോൾ.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

Related Articles

Popular Categories

spot_imgspot_img