web analytics

മാലിന്യം കളയാൻ പോകുന്നതിനിടെ മാൻ ഹോളിൽ വീണു; ഒമാനിൽ മലയാളി നഴ്സ് ഗുരുതരാവസ്ഥയിൽ

സലാല: മാലിന്യം കളയാൻ പോകുന്നതിനിടെ മാൻ ഹോളിൽ വീണ് മലയാളി നഴ്സിന് ഗുരുതര പരിക്ക്. ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലാണ് അപകടമുണ്ടായത്. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറിന് (34)ആണ് ഗുരുതര പരിക്കേറ്റത്.

സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മസ്‌യൂന എന്ന പ്രദേശത്ത് ആണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുന്നതിനിടെ അറിയാതെ മാൻ ഹോളിൽ വീണതെന്നാണ് പ്രാഥമിക വിവരം.

ഉടൻ തന്നെ ലക്ഷ്മിയെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. നിലവിൽ വെന്‍റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.

ആരോഗ്യ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സാണ് ലക്ഷ്മി. ഇവർ ഒരു വർഷം മുമ്പാണ് നാട്ടിൽ നിന്ന് സലാലയിലെത്തുന്നത്. ഭർത്താവും ഏക കുട്ടിയും സംഭവമറിഞ്ഞ് സലാലയിലെത്തിയിട്ടുണ്ട്.

നെടുമ്പാശേരിയിൽ 44.4 ലക്ഷത്തിന്റെ സൗദി റിയാലുമായി മൂവാറ്റുപുഴ സ്വദേശിനി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്ന് വിദേശ കറൻസി പിടികൂടി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശിനി ഗീതയെയാണ് കസ്റ്റംസ് പിടികൂടിയത്.

സ്പൈസ് ജെറ്റിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു ഗീത. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 44.4 ലക്ഷത്തിന്റെ സൗദി റിയാൽ പിടികൂടിയത്. ചെക്ക്-ഇൻ ബാഗേജിനുള്ളിൽ അലൂമിനിയം പാളികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

Other news

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

കൊച്ചിയിൽ കൈവിട്ടുപോകാതെ കോൺഗ്രസ്; പക്ഷെ മേയർ കസേരയിൽ ആര്? ഗ്രൂപ്പ് പോര് മുറുകുന്നു; അന്തിമ പട്ടിക പുറത്ത്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കൊച്ചി കോർപ്പറേഷൻ ഭരണം...

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും അമ്മൂമ്മയും ആത്മഹത്യചെയ്തു

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Related Articles

Popular Categories

spot_imgspot_img