web analytics

കലാഭവൻ മണി, ഫഹദ് ഫാസിൽ, വിനായകൻ… തമിഴ് സിനിമയിലെ എണ്ണം പറഞ്ഞ വില്ലൻമാരുടെ നിരയിലേക്ക്  പെരുമ്പാവൂരുകാരനും

പെരുമ്പാവൂർ: നടന്ന സംഭവത്തെ ആസ്പദമാക്കി എസ്.എൻ.എസ് പിക്ചേഴ്സിൻ്റെ ബാനറിൽ ഹേമലത സുന്ദർരാജ് നിർമിക്കുന്ന എന്നൈ സുഡും പനി എന്ന തമിഴ് ചിത്രം തിയറ്ററുകളിൽ എത്തി. 

21 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. എൻകാതലി സീൻ പോഡുറ, വാഗൈ എന്നീ ചിത്രങ്ങൾക്ക് ശേഷം റാം സേവ സംവിധാനം ചെയ്ത ചിത്രമാണിത്. 

നടരാജ് സുന്ദർരാജ് നായകനാവുന്ന സിനിമയിൽ മലയാളിയായ ധനീഷ് ആണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൽ ഉപാസന ആർസിയാണ് നായിക.

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ധനീഷ് കഴിഞ്ഞ 11 വർഷങ്ങളായി സിനിമാ മേഖലയിലുണ്ട്. സിനിമയിൽ ഡിജിറ്റൽ കൺസൽട്ടൻ്റ്, മൂവി കൺസൾട്ടൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. 

കൂടാതെ ‘ടു സ്റ്റേറ്റ്സ് ‘ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ അഭിനേതാക്കളുടെ വില്ലന്‍ വേഷവും സമാനതകളില്ലാത്ത പ്രകടനങ്ങളും തമിഴ്‌സിനിമയ്ക്ക് പുതുമയല്ല. 

സൂപ്പര്‍താരങ്ങളോടു കിടപിടിക്കുന്ന ബോളിവുഡ് താരങ്ങളെ വരെ ഇറക്കുമ്പോഴും തമിഴ് ആരാധകര്‍ക്ക് പ്രിയം മല്ലു വില്ലന്‍മാരെയാണ്. അവരെയെല്ലാം ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ചരിത്രമാണുള്ളത്. അത് എം.എന്‍.നമ്പ്യാര്‍ മുതൽ രാജന്‍ പി.ദേവും ദേവനും മുരളിയും തുടങ്ങി ലാൽ, കൊല്ലം തുളസി, സായികുമാര്‍, കലാഭവൻ മണി, ഫഹദ് ഫാസിൽ, വിനായകൻ വരെയുള്ളവർ ഇതിന് ഉദാഹരണമാണ്.”

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

സത്യപ്രതിജ്ഞ ചെയ്തത് ആശുപതിക്കിടക്കയിൽ; അവസാന നിമിഷം വരെ ജനസേവനം; പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി...

സ്മാർട്ട്ഫോൺ കാലത്തിന് അവസാനമാകുന്നു…? വസ്ത്രത്തിൽ കുത്തിവയ്ക്കാവുന്ന ‘എഐ പിൻ’ അവതരിപ്പിച്ച് ആപ്പിൾ

വസ്ത്രത്തിൽ കുത്തിവയ്ക്കാവുന്ന ‘എഐ പിൻ’ അവതരിപ്പിച്ച് ആപ്പിൾ സ്മാർട്ട്ഫോണുകളുടെ ലോകത്ത്...

ആലപ്പുഴയിൽ മുണ്ടിനീര് പടരുന്നു: സ്കൂളിന് അവധി; ജാഗ്രതാനിർദ്ദേശവുമായി കളക്ടർ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം ഗവ. എൽപി സ്‌കൂളിൽ മുണ്ടിനീര് രോഗബാധ...

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം; അംഗീകാരം നൽകി ബ്രിട്ടീഷ് പ്രഭുസഭ

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ലണ്ടൻ:...

Related Articles

Popular Categories

spot_imgspot_img