മലയാളത്തിനേറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. നടി പാര്‍വതിയും ജയറാമും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അന്ന് മുതല്‍ കുടുംബത്തിന്റെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നവരാണ് മലയാളികള്‍. ഏറ്റവും പുതിയതായി ജയറാം-പാര്‍വതി ദമ്പതിമാരുടെ മകള്‍ മാളവിക ജയറാം വിവാഹിതയായി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
പാലക്കാട് സ്വദേശിയും യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് ചക്കിയുടെ വരന്‍. നേരത്തെ ആഗ്രഹിച്ചത് പോലെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഗുരുവായൂരിലെ താലികെട്ടല്‍ ചടങ്ങിന് ശേഷം തൃശ്ശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച വിരുന്നില്‍ ചലച്ചിത്ര, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. രാവിലെ 10.30 മുതലാണ് വിരുന്ന് തുടങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, നടന്‍ മോഹന്‍ലാല്‍, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, ഭാര്യ രാധിക, നടന്‍ ദിലീപ്, ഭാര്യയും നടിയുമായ കാവ്യ മാധവന്‍, മക്കളായ മീനാക്ഷി, മഹാലക്ഷ്മി, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി. വിവാഹത്തിനായി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന യൂസഫ് അലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് മാളവിക മണ്ഡപത്തിലെത്തിയത്. ഇതിനൊപ്പം നിറയെ ഗ്ലാസ് വര്‍ക്കുകളുള്ള ബ്ലൗസാണ് പെയര്‍ ചെയ്തത്. പിന്നിയിട്ട മുടിയും മുല്ലപ്പൂവും ആഭരണങ്ങളും ചേര്‍ന്നതോടെ മാളവികയുടെ ലുക്ക് പൂര്‍ണമായി. ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തയും വീതിയുള്ള കസവ് ബോര്‍ഡറുള്ള മുണ്ടും ഷാളുമായിരുന്നു വരന്‍ നവനീതിന്റെ വേഷം.
Read More: കടലിൽ കളി വേണ്ട, അപകടമാണ്; കൊടുംചതിയുമായി കള്ളക്കടൽ വരുന്നു, കേരള തീരത്ത് റെഡ് അലർട്ട്
Read More: കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍