web analytics

ലൗ ജിഹാദ് പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ല

കോട്ടയം: ലൗ ജിഹാദ് പരാമർശത്തിൽ പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പി സിക്കെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമപദേശം തേടിയിരുന്നു. എന്നാൽ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം ലഭിച്ചത്. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു പിസി ജോർജ് ലൗ ജിഹാദ് പരാമർശം നടത്തിയത്.

യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിനു പരാതി നൽകിയത്. പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്ന് പരാതിയിൽ പറയുന്നു. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോർജ് നടത്തിയ പ്രസ്താവന.

മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത് എന്നും പി സി ജോർജ് ആരോപിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടി.

ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും പി സി ജോർജ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല എന്ന് പറഞ്ഞ പി സി രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

കരിപ്പൂർ വിമാനദുരന്തത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആക്രിയായി; ഓങ്ങല്ലൂരിലെ വിപണിയിൽ പൊളിക്കൽ തുടങ്ങി

കരിപ്പൂർ വിമാനദുരന്തത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആക്രിയായി; ഓങ്ങല്ലൂരിലെ വിപണിയിൽ...

പ്രവാസത്തോട് വിടപറയാൻ മണിക്കൂറുകൾ മാത്രം; മലയാളി ഡ്രൈവറെ തേടിയെത്തിയത് 37 കോടിയുടെ ബമ്പർ ഭാഗ്യം!

മലപ്പുറം: ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ മണലാരണ്യത്തിൽ രണ്ടുപതിറ്റാണ്ടോളം വളയം പിടിച്ച വഴിക്കടവ്...

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ് നാല് ആഴ്ചത്തേക്ക് നിർത്തി

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ്...

ദുബായ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ്, ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങൾ

ദുബായ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ്, ഗൾഫിൽ നിന്ന്...

ആലപ്പുഴയിൽ ട്രെയിൻ കോച്ചിന് താഴെ മനുഷ്യന്റെ കൈപ്പത്തി കുടുങ്ങിയ നിലയിൽ കണ്ടെത്തി; ദുരൂഹത

ആലപ്പുഴയിൽ ട്രെയിൻ കോച്ചിന് താഴെ മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ...

പെരുമ്പളം പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; കായലിന് നടുവിലെ ദ്വീപ് ഇനി കരയോട് ചേർന്ന് നിൽക്കും

പെരുമ്പളം പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; കായലിന് നടുവിലെ ദ്വീപ് ഇനി...

Related Articles

Popular Categories

spot_imgspot_img