തിരുവനന്തപുരം: ദുരിതാശ്വാസ നിധി മുഖ്യമന്ത്രി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ആർ.എസ്.ശശികുമാർ എന്ന വ്യക്തിയാണ് ലോകായുക്തയെ സമീപിച്ചത്.2018ൽ നൽകിയ ഹർജി പ്രകാരം അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മറ്റ് പതിനെട്ട് മന്ത്രിമാരും പ്രതിയാണ്.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. ദുരിതാശ്വാസനിധി പരാതിയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ മുൻ എംഎൽഎ പരേതനായ കെ.കെ.രാമചന്ദ്രൻനായരുടെ ജീവചരിത്രം രണ്ട് ഉപ ലോകായുക്തമാർ പ്രകാശനം ചെയ്തത് വിവാദമായ സാഹചര്യത്തിൽ വിധി പറയുന്നതിൽ നിന്ന് രണ്ട് ഉപ ലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ ഫയൽ ചെയ്ത ഇടക്കാല ഹർജിയും ഇന്നു പരിഗണിക്കും.
ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹര്‍ജിക്കാരനായ ആർ.എസ്. ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം വീണ്ടും കേസ് പരിഗണിച്ച ലോകായുക്ത രണ്ടംഗ ബെഞ്ച് അഭിപ്രായഭിന്നതയെ തുടർന്ന് തീരുമാനം മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.
Read also : ജാഗ്രത വേണം; സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴ ലഭിക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത