News4media TOP NEWS
യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

ലോക്കോ പൈലറ്റുമാർ സമരം ചെയ്യും, സർവീസ് മുടക്കാതെ; വ്യവസ്ഥകൾ പാലിക്കും വരെ പ്രതിഷേധം

ലോക്കോ പൈലറ്റുമാർ സമരം ചെയ്യും, സർവീസ് മുടക്കാതെ; വ്യവസ്ഥകൾ പാലിക്കും വരെ പ്രതിഷേധം
May 30, 2024

കൊച്ചി: ശനിയാഴ്ച മുതൽ പ്രത്യക്ഷ സമരവുമായി ലോക്കോ പൈലറ്റുമാര്‍. ജോലിയിൽ നിന്ന് വിട്ടുനില്‍ക്കാതെ കൃത്യമായ വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്തുകൊണ്ടുതന്നെ വേറിട്ട സമരം നടത്താനാണ് തീരുമാനം.ഒറ്റയടിക്ക് പത്ത് മണിക്കൂറിലധികം ജോലി ചെയ്യില്ല, 46മണിക്കൂർ വാരവിശ്രമം, തുടർച്ചയായി രണ്ടിലധികം നൈറ്റ് ഡ്യൂട്ടി ചെയ്യില്ല, 48 മണിക്കൂറിന് ശേഷം ഹെഡ് ക്വാർട്ടേഴ്സിലേക്ക് മടങ്ങും എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കികൊണ്ടായിരിക്കും അവകാശ പ്രഖ്യാപനം പ്രതിഷേധമെന്ന് എഐഎല്‍ആര്‍എസ്എ അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗം പിഎന്‍ സോമൻ പറഞ്ഞു.

 

തൊഴിൽ, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകൾ പാലിച്ചുള്ള അവകാശ പ്രഖ്യാപന പ്രതിഷേധമാണ് നടത്തുക. വ്യവസ്ഥകള്‍ പാലിക്കാതെ തുടര്‍ച്ചയായി ഡ്യൂട്ടിയെടുപ്പിക്കുന്നതില്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചും 2016ല്‍ അംഗീകരിച്ച ചട്ടങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം. ഇതെല്ലാം അംഗീകരിക്കപ്പെട്ട വ്യവസ്ഥകളാണെന്നും ഒരു ചട്ടവം ലംഘിക്കുന്നില്ലെന്നും ഓൾ ഇന്ത്യ ലോകോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍റെ ദക്ഷിണമേഖലാഘടകം വിശദീകരിക്കുന്നു.

ട്രെയിൻ യാത്രയുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ 2012ൽ ചർച്ച തുടങ്ങി 2016ൽ അംഗീകരിച്ച് 2020 മുതൽ നടപ്പാക്കാൻ തീരുമാനിച്ച വ്യവസ്ഥകളാണ് ഇവ. എന്നാല്‍, പല കാരണങ്ങൾ പറഞ്ഞ് നിർദേശങ്ങൾ ഇതുവരെയും നടപ്പായില്ല. ഈ വ്യവസ്ഥകള്‍ കൃത്യമായി നടപ്പാക്കാൻ ഇനി അവകാശപ്രഖ്യാപനമല്ലാതെ വേറെ വഴിയില്ലെന്ന് ലോക്കോ പൈലറ്റുമാർ ഉറപ്പിച്ച് പറയുന്നത്. വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന ഉറച്ച നിലപാടിലാണ് ലോക്കോ പൈലറ്റുമാര്‍.

 

 

 

Read Also:കാൾസൺ മുട്ടുകുത്തിയത് ജൻമനാട്ടിൽ;ക്ലാസിക്കൽ ചെസ്സിലും ഒന്നാമനായി പ്രഗ്നാനന്ദ

Related Articles
News4media
  • Kerala
  • News
  • Top News

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Kerala
  • News
  • Top News

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

News4media
  • Kerala
  • Life style
  • Top News
  • Travel & Tourism

ടൂറിസം മേഖലയിൽ വൻനേട്ടം ; കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാൻ പദ്ധതി ഉടൻ

News4media
  • Kerala
  • News
  • Top News

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്നു വീണു മരിച്ച സംഭവം; കുറ്റം സമ്മതിച്ച് കരാർ ജീവനക്കാരന്‍, അറസ്റ്...

News4media
  • Editors Choice
  • India
  • News

എൽപിജി സിലിണ്ടറിനൊപ്പം പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും;ട്രെയിൻ അട്ടിമറി ശ്രമത്തിന് പിന്നിൽ വൻ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]