കൊച്ചി: വിവാഹമോചന കേസുകളിൽ പരമോന്നത നീതിപീഠത്തിൽ നിന്നുള്ള സുപ്രധാന വിധികൾ ചരിത്രത്തിൽ ഇടംനേടിയിട്ടുണ്ട്. ലിവിംഗ് ടുഗതറുമായി ബന്ധപ്പെട്ട കേസുകൾ കോടതികളിലേക്ക് ഗണ്യമായി എത്തുന്നതാണ് പുതിയ ചർച്ചാവിഷയം. പുതിയ യുഗത്തിൽ, പുതിയ തലമുറ, മാറ്റങ്ങൾക്ക് പിന്നാലെ പായുമ്പോൾ സമൂഹത്തിലുളവാക്കുന്ന ചലനങ്ങൾ ചെറുതല്ല.Living together relationships are not marriages and the partner cannot be said to be a husband and therefore does not fall under the ambit of domestic violence.
ബാദ്ധ്യതകളില്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതുതലമുറ വിവാഹത്തെ കാണുന്നുവെന്ന് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു. ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ.
ലിംവിംഗ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയെന്നേ പറയാനാകൂവെന്നും കോടതി പറഞ്ഞു. പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാൽ ഗാർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.