ബ്ലേഡും സ്ട്രോയും കൊണ്ട് ഡോക്ടർമാർ പൊരുതി; ഉദയംപേരൂർ അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ വച്ച് മരിച്ചു
കൊച്ചി: റോഡരികിൽ വെച്ച് ഡോക്ടർമാർ നടത്തിയ അതിസാഹസിക രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധ നേടിയ യുവാവ് ലിനു ഡെന്നിസ് (34) മരണത്തിന് കീഴടങ്ങി.
ഉദയംപേരൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം ഉണ്ടായതോടെയാണ് അന്ത്യം.
കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ശ്വാസതടസ്സം നേരിട്ട ലിനുവിന്, ആ വഴി എത്തിയ മൂന്ന് ഡോക്ടർമാർ അടിയന്തര ചികിത്സ നൽകി.
പരിമിതമായ സാഹചര്യത്തിൽ ബ്ലേഡും ജ്യൂസ് കുടിക്കുന്ന സ്ട്രോയും ഉപയോഗിച്ച് കഴുത്തിൽ സുഷിരമുണ്ടാക്കി ശ്വസനപാത തുറന്നാണ് ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ചത്.
ഈ അസാധാരണ ഇടപെടൽ സമൂഹമാധ്യമങ്ങളിലും വാർത്തകളിലും വലിയ ചർച്ചയായിരുന്നു.
ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ തോമസ്, ഡോ. ബി. മനൂപ് എന്നിവരാണ് ആശുപത്രിയിലെത്തും മുൻപ് ലിനുവിന് ജീവൻരക്ഷാ ചികിത്സ നൽകിയത്.
ശ്വാസകോശത്തിലേക്ക് രക്തവും മണ്ണും കയറിയതോടെ സ്ഥിതി അതീവ ഗുരുതരമായതിനാലാണ് ‘റോഡ് സൈഡ് സർജറി’ക്ക് ഡോക്ടർമാർ തയ്യാറായത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ലിനു കൈകാലുകൾ ചലിപ്പിച്ചു തുടങ്ങിയിരുന്നെങ്കിലും, പിന്നീട് പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
English Summary
Linu Dennis (34), who gained wide attention after doctors performed a daring roadside life-saving procedure on him following a road accident in Kochi, has passed away. Despite initial recovery signs after emergency airway intervention using improvised tools, he succumbed to cardiac arrest while undergoing treatment
linu-dennis-roadside-surgery-doctors-rescue-death-kochi
Kochi Accident, Roadside Surgery, Doctors Rescue, Linu Dennis, Emergency Medical Care, Heroic Doctors, Kerala News









