കണ്ണൂർ സ്വകാഡ് മമ്മൂട്ടിക്ക് നൽകിയത് പോലെ മോഹൻലാലിനും ഒരു ഹിറ്റ് വേണം : എമ്പുരാൻ ഹിറ്റായില്ലെങ്കിൽ ലാലിന്റെ ഭാവി എന്താകും ?

നായകൻ സംവിധായകൻ എന്നി മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വിരാജ് .ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫർ
പ്രേക്ഷകർ നിറകൈയോടെയാണ് ഏറ്റെടുത്തത് . മലയാള സിനിമയിലെ സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി മറ്റൊരു സൂപ്പർ താരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നായിരുന്നു ലൂസിഫറിന്റെ വിശേഷണം . ഹൈപ്പിന് ഇതിൽ പരമൊന്നും വേണ്ട എന്ന് പറയാം .
തന്റെ ഇഷ്ട താരത്തെ തനിക്കും തന്നെപ്പോലെയുള്ള ആരാധകർക്കും ഇഷ്ടപ്പെടുന്നത് പോലെ സ്‌ക്രീനിലെത്തിക്കുകയാണ് തന്റെ ആഗ്രഹമെന്ന് പൃഥ്വിരാജ് ‘ലൂസിഫറി’ന്റെ പ്രൊമോഷൻ സമയത്ത് പറഞ്ഞിട്ടുണ്ട്. ആ വാക്കുകളെ അക്ഷരം പ്രതി ശരിവെക്കുന്നതാണ് ‘ലൂസിഫർ’ എന്ന ചിത്രം.സിനിമ കണ്ട ആരാധകർക്ക് ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നോളു , അത് ലൂസിഫറിന്റെ രണ്ടാം ഭാഗമായിരുന്നു അത് . ആ സ്വപ്നം യാഥാർഥ്യമാക്കി പൃഥ്വിരാജ് പ്രഖ്യാപിച്ചു ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാൻ വരുന്നുവെന്ന് .പക്ഷെ കൊവിഡ് സൃഷ്ട്ടിച്ച പ്രതിസന്ധിയിൽ ചിത്രം നീണ്ടും പോയി .നാല് വർഷം മുൻപ് പ്രഖ്യാപനവേള മുതൽ മലയാളി സിനിമാപ്രേമികൾ ഇത്രയും കാത്തിരുന്ന ഒരു ചിത്രമില്ല.

കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം അവസാനം ചിത്രീകരണം ആരംഭിക്കുകയാണ്. ഇന്ന് മുതൽ ദില്ലിയിൽ ആണ് ചിത്രീകരണം . ഷൂട്ടിങ്ങിനായി മോഹൻലാലിന്റെ ഡൽഹി യാത്രക്കിടെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് ആരാധകർ എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു .. ലൂസിഫറിൽ കണ്ട ടൈംലൈനിന് മുൻപ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനിൽ ഉണ്ടാവും എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു . . ലൂസിഫർ നിരവധി നിഗൂഢതകൾ ബാക്കിവെച്ചാണ് അവസാനിപ്പിച്ചത്.അതുകൊണ്ട് തന്നെ പ്രേക്ഷകർ ഒരുപക്ഷെ ഏറ്റവുമധികം കാത്തിരിക്കുന്നത് എമ്പുരാന് വേണ്ടിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും എമ്പുരാൻ . ഡൽഹിയിലെ ചിത്രീകരണത്തിന് ശേഷം ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിൽ വെച്ചായിരിക്കും ചിത്രീകരണം. അതായത് ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. പൃഥ്വിരാജിന്റെ ജന്മദിനമായ ഒക്ടോബർ 16ന് എമ്പുരാനിലെ മോഹൻലാലിന്റെ ലുക്ക് പുറത്തു വിടാനാണ് തീരുമാനം.

ബോക്‌സ്ഓഫീസിൽ വൻവിജയം കാഴ്ച്ചവെച്ച ലൂസിഫറിൽ ചിത്രത്തിൽ ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, വിവേക് ഒബ്‌റോയി, ടൊവിനോ, സായ്കുമാർ, ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്. ലൂസിഫറിലെ പ്രധാന താരങ്ങളെലാം രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ഇവരെ കൂടാതെ നിരവധി വിദേശ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകും. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാ​ഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.ഒട്ടേറെ ഹിറ്റു ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിർമാണ പങ്കാളിയാണ്.

മോഹൽലാലിന്റെ സൂപ്പർ ഹിറ്റാകും എമ്പുരാൻ എന്ന് ആരാധകർ വിധി എഴുതി കഴിഞ്ഞു . ചലച്ചിത്ര മേഖലയിൽ മമ്മൂക്ക , മോഹൻലാൽ ചിത്രങ്ങൾ തിയറ്ററുകളിൽ വലിയ വിജയം തീർക്കാറുണ്ട് . ഇപ്പോൾ മ്മൂട്ടിയുടെ പുത്തൻ ചിത്രം കണ്ണൂർ സ്വകാഡ് , സൂപ്പർ ഹിറ്റാണ് .
എമ്പുരാൻ കണ്ണൂർ സ്വകാഡിനേക്കാൾ മികച്ചതാകിലെ എന്നും ആരാധകർക്കിടയിൽ നടക്കുന്ന തർക്കമാണ് ..എമ്പുരാൻ ഹിറ്റായില്ലെങ്കിൽ ലാലിന്റെ ഭാവി എന്താകും എന്നും ആരാധകരുടെ സംശയമാണ് .. കാരണം ചിത്രീകരണത്തിനു മുൻപ് ഇത്രയും ഹൈപ് കിട്ടിയ ഒരു സിനിമ വേറെ ഇല്ല ..

മലയാളസിനിമ ലോകം ഇതുവരെ കാണാത്ത കാൻവാസിലായിരിക്കും പൃഥ്വിരാജ് എമ്പുരാൻ പൂർത്തിയാക്കുക. ചരിത്ര വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗവും വിജയമാകും എന്ന് തന്നെയാണ് പ്രതീക്ഷ .

Read Also : അനിയത്തിപ്രാവ് അറുബോർ ; കുഞ്ചാക്കോ ബോബൻ

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി....

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍...

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു...

ജില്ലാ ജയിലിന് സമീപം സ്കൂൾ വിദ്യാർഥി മരിച്ച നിലയിൽ

ഇടുക്കി: ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച...

Related Articles

Popular Categories

spot_imgspot_img