പോപ്പുലർഫ്രണ്ട് 2022 സെപ്റ്റം ബർ 23-ന് നടത്തിയ മിന്നൽഹർത്താലിലുണ്ടായ അക്രമങ്ങളിൽ കെഎസ്ആർടി സിക്ക് അടക്കമുണ്ടായ 3.94 കോടിരൂപയുടെ നഷ്ടം സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുവിറ്റ് ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആറാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണം.
ക്ലെയിംസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടി സ്ഥാനത്തിലാണ് സ്വത്തു വിറ്റ് തുക ഈടാക്കാൻ ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും ഉൾപ്പെട്ട ഡി വിഷൻബെഞ്ചിൻ്റെ ഉത്തരവ്. മിന്നൽ ഹർത്താൽ നടത്തുന്നത് കോടതി നേരത്തെ
വിലക്കിയിരുന്നു.
3.94 കോടി രൂപയിലധികമുള്ള സ്വത്ത് ജപ്തി ചെയ്തിട്ടുണ്ടെങ്കിൽ അത് നടപടിക്രമം പാലിച്ച് ആറാഴ്ചയ്ക്കുശേഷം തിരിച്ചുനൽകാമെന്നും വ്യക്തമാക്കി.
98 പരാതികളാണ് ക്ലെയിംസ് കമ്മിഷണർ പരിശോധിച്ചത്. ഇതിൽ 60 പരാതി കെഎസ്ആർടിസിയുടെതായിരുന്നു. 38 പരാതി സ്വകാ ര്യവ്യക്തികളുടെ സ്വത്തുമായി ബന്ധപ്പെട്ടും. 3.84 കോടി രൂപയും കെഎസ്ആർടിസിക്കാണ് നൽകേണ്ടത്. ക്ലെയിംസ് കമ്മിഷണറുടെ റി പ്പോർട്ടിൽ പോപ്പുലർ ഫ്രണ്ടിൻ്റെ നിലപാടു തേടിയെങ്കിലും ലഭിച്ചില്ലെന്ന് ഉത്തരവിൽ പറയുന്നു.
ഐ.ഫോൺ ഉൾപ്പെടെ ഗാഡ്ജറ്റുകൾക്ക് യൂറോപ്പിലും യു.എസ്.ലും വില കുതിച്ചു കയറും: കാരണം ഇതാണ്:
ട്രംപ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയതോടെ ഫോണുകൾ , ലാപ്‌ടോപ്പുകൾ, ടാബലറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയ്ക്ക് യു.എസ്.ലും യൂറോപ്പിലും വില കുതിച്ചു കയറും. ഇവയിൽ പലതും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ് എന്നത് തന്നെ കാരണം.
145 ശതമാനം നികുതിയാണ് ചൈനീസ് വസ്തുക്കൾക്ക് നിലവിൽ ചുമത്തുന്നത്. താരിഫുകൾ ഡോളറിന്റെ മൂല്യത്തെ ബാധിച്ചാൽ ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് യൂറോപ്പിലും ചെലവേറും.
താരിഫുകൾ തുടർന്നാൽ അടുത്ത പ്രവർത്തന കാലം ആരംഭിക്കുമ്പോൾ ആപ്പിൾ ഐ ഫോണിന് ആഗോള തലത്തിൽ തന്നെ വില ഉയർത്തിയേക്കാം. യൂറോപ്പിൽ കുറഞ്ഞ വിലയ്ക്ക് ആളുകൾ വാങ്ങി യു.എസ്.ൽ വിറ്റേക്കാം എന്നതിനാലാണ് ആഗോള തലത്തിൽ തന്നെ കമ്പനി വില ഉയർത്തുക.
ഐ.ഫോണുകൾ 80 ശതമാനവും നിർമിക്കുന്നത് ചൈനയിലും 20 ശതമാനം നിർമിക്കുന്നത് ഇന്ത്യയിലുമാണ്. ഇന്ത്യയ്ക്കും ട്രംപ് പകരച്ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചതിനാൽ ആപ്പിൾ ഇന്ത്യയിലെ നിർമാണം വർധിപ്പിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.
ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് യൂ.എസ്.ലേയ്ക്ക് പൂർണ തോതിലുള്ള നിർമാണം മാറ്റാൻ ആപ്പിളിന് 30 ബില്യൺ ഡോളറാണ് ചെലവ് വരിക. മാത്രമല്ല ഇതിനായി വർഷങ്ങൾ എടുക്കുകയും ചെയ്യും.