കിസ്സാൻ സർവീസ് സൊസൈറ്റി മഴുവന്നൂർ യൂണിറ്റിന്റെയും കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൻ്റേയും നേതൃത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയുടെ ജീവിതശൈലി, സാംക്രമികരോഗ രക്ത പരിശോധന ക്യാമ്പ് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്നു.
ഉയരം, ശരീര ഭാരം, രക്ത സമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, ക്രിയാറ്റിൻ , യൂറിൻ, ഷുഗർ, യൂറിൻ ആൽബുമിൻ, HBsAg എന്നീ പത്തു ജീവിത ശൈലീ രോഗ പരാമീറ്ററുകൾ ആണ് ക്യാമ്പിൽ പരിശോധിച്ച് റിപ്പോർട്ട് നൽകിയത്.
ഏകദേശം നൂറോളം ആളുകൾ രക്ത പരിശോധന ക്യാമ്പിൽ പങ്കെടുത്തു. കത്തീഡ്രൽ വികാരി റവ.ഫാദർ. ബോബി വറുഗീസിൻ്റെ രക്തം പരിശോധിച്ചു കൊണ്ട് ക്യാമ്പിൻ്റെ ഉൽഘാടനം നടന്നു .തുടർന്ന് മഴുവന്നൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷ ഷൈനി റെജി മുഖ്യ പ്രഭാഷണം നടത്തി.
സഹ വികാരി റവ.ഫാദർ.ബിനിൽ വറുഗീസ്,ട്രസ്റ്റ്രിമാരായ ബെന്നി പോൾ, വി.വി.ജോർജ്, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ്മോനു പോൾ,കിസ്സാൻ സർവീസ് സൊസൈറ്റി ഭാരവാഹികൾ ആയ കുര്യൻ വറുഗീസ് എൽദോ ജോസഫ്, റെജി മാത്യു, പി.വീ. ബേബി, സീനായ് പോൾ, ഏലിയാമ്മ വറുഗീസ്, ഗ്രേസി ഫിലിപ്പ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
അർഹരായവർക്ക് മൂത്രാശയ രോഗികൾ മറ്റ് സാംക്രമിക രോഗികൾ എന്നിവർക്ക് തുടർ ചികിത്സക്കായി സാമ്പത്തികസഹായം മുത്തൂറ്റ് സ്നേഹാശ്രയ നൽകി വരുന്നുണ്ട്