ഇടുക്കി വണ്ടിപ്പെരിയാറിന് സമൂപത്തെ മൗണ്ട് എസ്റ്റേറ്റിലിറങ്ങിയ പുലിയുടെ ആക്രമണത്തിൽ പശു ചത്തു. തോട്ടത്തിനുള്ളിൽെ മേഞ്ഞു നടന്ന ആറു വയസ്സ് പ്രായമുള്ള പശുവിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ തോട്ട്തതിലെ ജീവനക്കാരാണ് പുലിയെ ആദ്യം കണ്ടത്. പെരിയാർ കടുവ സങ്കേതത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് മുൻപും പുലിയും കടുവയും വളർത്തു മൃഗങ്ങളെ കൊന്നിട്ടുണ്ട്. എന്നാൽ വനാതിർത്തിയിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കാത്തതാണ് വളർത്തു മൃഗങ്ങളെ പുലി പിടിയ്ക്കുന്നതിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. മുറിഞ്ഞപുഴയിൽ നിന്നും വനപാലകർ സ്ഥലത്തെത്തി. പശുവിന്റെ ജഢം പോസ്റ്റുമോർട്ടം നടത്തി സംസ്‌ക്കരിച്ചു. പ്രദേശത്ത് പുലികളുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.