മഴയിൽ ലയം തകർന്നു; ഉറങ്ങിക്കിടന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഏലപ്പാറ പഞ്ചായത്ത് പരിധിയിലുള്ള വാഗമൺ കോട്ടമലയിൽ ഞായറാഴ്ച പുലർച്ചെ ലയത്തിൻ്റെ ഭിത്തിയിടിഞ്ഞ് വീണു. പ്ലാൻ്റേഷൻ തൊഴിലാളിയായ രതീഷ് ഇദ്ദേഹത്തിന്റെ ഭാര്യ സുനി മൂന്നു കുട്ടികൾ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ ലയത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവർ ശബ്ദംകേട്ട് വീടിന് വെളിയിൽ ഇറങ്ങിയതിനെ തുടർന്ന് പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.

രാത്രി ശക്തമായ മഴ പ്രദേശത്ത് പെയ്തിരുന്നു. മഴ വെള്ളം മേൽക്കുരയിലെ ഷീറ്റിന് ഉള്ളിലൂടെ ഭിത്തിയിലേക്ക് ഒലിച്ചിറങ്ങിയതിനെ തുടർന്നാണ് ഭിത്തി ഇടിഞ്ഞത്. മുറിയിൽ ഉണ്ടായിരുന്ന കട്ടിൽ അടക്കമുള്ളവ തകർന്നു. വാഗമൺ വില്ലേജ് ഓഫീസ് അധികൃതർ എത്തി ഈ കുടുമ്പത്തെ സുരക്ഷിതമായി മറ്റൊരു ലയത്തിലേക്ക് മാറ്റി പാർപ്പിച്ചു. 2003 ൽ പ്ലാൻ്റേഷൻ പൂട്ടിയതോടെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാതെ തൊഴിലാളി കുടുംബങ്ങൾ ഇടിഞ്ഞു വീഴാറായ ലയത്തിലാണ് കഴിയുന്നത്.

Read also: കെ.എസ്.യു സംസ്ഥാന ക്യാമ്പിൽ കൂട്ടയടി; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് കെപിസിസി

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img