പതിനാറ് വയസുള്ളവർ സ്വന്തം താൽപര്യപ്രകാരം ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതിനെ നിയമകാര്യകമ്മീഷൻ എതിർത്തത് എന്തിന്? ജാതി-മത ആചാരങ്ങൾ മുതൽ മോർഫിങ്ങ് വരെ

പതിനെട്ട് വയസാകുന്നവർക്ക് 6 നിയമ സ്വാതന്ത്രമാണ് ഇന്ത്യൻ ഭരണഘടന നൽകുന്നത്. ഭരിക്കേണ്ടത് ആരെന്ന് നിശ്ചയിക്കാം , കരാറുകളിൽ ഏർപ്പെടാം,പെൺകുട്ടികൾക്ക് വിവാഹം കഴിക്കാം ,ഡ്രൈവിങ്ങ് ലൈസൻസ്,പാൻ കാർഡ് , എടിഎം കാർഡ് എന്നിവ സ്വന്തമാക്കാം. ഇന്ത്യ ബ്രിട്ടീഷ് ഭരണകാലത്തായിരുന്ന 1875ൽ രൂപം കൊണ്ട പ്രായപൂർത്തി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാനദണ്ഡങ്ങളൊക്കെ രൂപപ്പെടുത്തിയത്. സ്വാതന്ത്രം ലഭിച്ച ശേഷം നമ്മുടെ നിയമനിർമാതാക്കൾ പതിനെട്ട് വയസിനെ അതേപടി സ്വന്തമാക്കി.
പക്ഷെ കാലം മാറിയിരിക്കുന്നു. 1875ൽ നിന്നും 148 വർഷം കഴിഞ്ഞു. ഇപ്പോൾ 2023. സമൂഹത്തിന്റെ സാഹചര്യങ്ങൾ പൂർണമായും മാറി. വ്യക്തിസ്വാതന്ത്രത്തിന് വലിയ രീതിയിൽ മാറ്റങ്ങൾ വന്നു. ഇക്കാര്യം സുപ്രീംകോടതി തന്നെ പല തവണ വിധിന്യായങ്ങളിലുടെ ചൂണ്ടികാട്ടിയിട്ടുണ്ട്. അതിലേറ്റവും പ്രധാന വിധിയാണ് പ്രീതി വേഴ്സസ് സ്റ്റേറ്റ് ഓഫ് ഹരിയാന. നിയമം പറയുന്ന പതിനെട്ട് വയസിന് മുമ്പ് തന്നെ കുട്ടികൾ മാനസികമായും ശാരീരികമായും പ്രായപൂർത്തിയാകുന്നു. സാമ്പത്തിക-സാമൂഹിക രീതികളിൽ വന്ന മാറ്റം ആധുനിക കാലത്ത് കുട്ടികളിൽ ഏറെ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതി അസനി​ഗദ്ധമായി വ്യക്തമാക്കുന്നു. ഇതൊരു അപൂർവ്വവിധിയല്ല എന്നതാണ് വസ്തു. കഴിഞ്ഞ കുറേ കാലങ്ങളായി മജിസ്ട്രേറ്റ് കോടതികൾ മുതൽ സുപ്രീംകോടതി വരെ ഇക്കാര്യം പല തരത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. ഈ പശ്ചതാത്തലത്തിലാണ് കേന്ദ്ര നിയമകാര്യ കമ്മീഷൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് സമ്മതം നൽകാനുള്ള നിയമപ്രകാരമുള്ള കുറഞ്ഞ പ്രായപരിധി അവലോകനത്തിന് വിധേയമാക്കിയത്.
മാസങ്ങൾ നീണ്ട പഠനത്തിന് ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ച്ച കേന്ദ്ര നിയമന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. പതിനെട്ട് വയസ് എന്ന പ്രായപരിധി താഴ്ത്തണ്ട.ലൈംഗികസമ്മതത്തിനുള്ള പ്രായം 18ൽ തന്നെ നിലനിർത്തണമെന്നാണ് ജസ്റ്റിസ് ഋതുരാജ് അവാസ്തിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. പക്ഷെ എന്ത്കൊണ്ടാണ് പ്രായപരിധി കുറയ്ക്കരുതെന്ന് നിയമകമ്മിഷന്‍ പറയുന്നത് ? എന്തൊക്കെയാണ് കമ്മിഷന്റെ നിരീക്ഷണങ്ങൾ?

മാനസിക വളർച്ച

പ്രായപൂർത്തിയാകാത്ത ‘കുട്ടിക്ക്’ ലൈംഗിക ബന്ധത്തിന് സമ്മതം നൽകാനുള്ള മാനസിക വളർച്ച ഇല്ല. ബാലപീഡനം, മനുഷ്യക്കടത്ത്, ബാലവേശ്യാവൃത്തി എന്നിവ വർദ്ധിക്കാൻ ഇടയാകും. ലൈംഗിക ചൂഷണത്തിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നത് പരമപ്രധാനമായതിനാൽ, പ്രായപരിധി താഴ്ത്തുന്നത് പോക്‌സോ നിയമത്തിന്റെ ലക്ഷ്യത്തിന് എതിരാണ്.ദേശീയ ബാലാവകാശ കമ്മിഷൻ, മുൻ ജഡ്ജിമാർ, അഭിഭാഷകർ, ബാലാവകാശ പ്രവർത്തകർ, വിവിധ എൻജിഒകൾ, അക്കാദമിക് വിദഗ്‌ധർ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് കമ്മിഷൻ റിപ്പോർട്ട് തയാറാക്കിയത്. പ്രായ കുറയ്ക്കുന്നത് 2011ൽ നിലവിൽ വന്ന പോക്സോ നിയമത്തെ റദാക്കുന്നതിന് സമാനമാകും.
ശൈശവ വിവാഹത്തിന്റെ മറവിൽ പെൺകുട്ടിയെ ചൂഷണം ചെയ്യൽ, മനുഷ്യക്കടത്ത് എന്നീ സാഹചര്യങ്ങളിലേക്ക് നയിക്കും. പ്രായപൂർത്തിയാകാത്ത പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ പ്രശ്നങ്ങൾ വലുതാണ്. പക്ഷെ ഇതൊക്കെ കാര്യമാക്കാതെ ആചാരത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്ത് നൽകുന്നതിന് മാതാപിതാക്കൾക്ക് അവസരം നൽകും. ഇവയെല്ലാം ഇപ്പോൾ പോക്‌സോ നിയമ പ്രകാരം കുറ്റകരമാണ്.

മനുഷ്യക്കടത്തിലും തട്ടിക്കൊണ്ടുപോകലിലും നിർബന്ധിത വിവാഹത്തിലും മറ്റും പെൺകുട്ടികൾക്ക് പോക്‌സോ ഉറപ്പാക്കുന്ന സംരക്ഷണം ഉഭയസമ്മത പ്രായപരിധി താഴ്ത്തുന്നതിലൂടെ നഷ്ടമാകും. കൗമാരക്കാരായ രണ്ട് പേർ തമ്മിലുള്ള ബന്ധം അത് വഴിയുള്ള കൗമാര ഗർഭധാരണം എന്നിവ കുറ്റകരമല്ലെന്ന തോന്നൽ കുട്ടികളിൽ ഉണ്ടായേക്കാം.
ഇപ്പോഴത്തെ ഡിജിറ്റൽ യുഗം കുട്ടികൾക്ക് കൂടുതൽ അപകടങ്ങൾ വരുത്തിവയ്ക്കാനുള്ള പ്രധാന കാരണമാണ്. ഈ സാഹചര്യത്തിൽ പ്രായപരിധി താഴ്ത്തുന്നത് സൈബർ ബുള്ളിയിങ് മുതൽ ഓൺലൈൻ ലൈംഗിക ചൂഷണത്തിലേക്ക് വരെ നയിച്ചേക്കാം. ലൈംഗിക ബന്ധങ്ങളിലേക്ക് നിയമസാധുതയോടെ പ്രവേശിക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നത്, കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ പോലും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

 

 

Read Also :തർക്കങ്ങൾ തല്ലി തീർക്കണോ?; പെറുവിൽ അതിനൊരു ഉത്സവം തന്നെയുണ്ട്!

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

Related Articles

Popular Categories

spot_imgspot_img