കനത്ത മഴ: കോഴിക്കോട് പൂഴിത്തോട് മാവട്ടം വനമേഖലയിൽ ഉരുൾപൊട്ടൽ; നദികൾ കരകവിഞ്ഞൊഴുകുന്നു; പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

കനത്ത മഴയിൽ കോഴിക്കോട് പൂഴിത്തോട് മാവട്ടം വനമേഖലയിൽ ഉരുൾപൊട്ടൽ. പൂഴിത്തോട് മേഖലയിൽ രാത്രിയിലും മഴ തുടരുകയാണ്. കടന്തറ പുഴയിൽ വെള്ളം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്.  തിരുവമ്പാടി പഞ്ചായത്തിലെ ഉള്‍വനത്തില്‍ മഴ ശക്തിപ്പെട്ടതോടെ ഇരുവഞ്ഞിപ്പുഴയിലും ജനലനിരപ്പ് കൂടിയിട്ടുണ്ട്. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരിയിലെ ഉള്‍വനം, തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ എന്നീ പ്രദേശങ്ങളിലെ ഉള്‍വനത്തിലും ഇന്നലെമുതൽ ശക്തമായ മഴ തുടരുകയാണ്. തുഷാരഗിരിയില്‍ മഴ ശക്തിപ്പെട്ടതോടെ ചെമ്പുകടവ് വഴി ചാലിപ്പുഴയിലേക്ക്  കനത്ത  മലവെള്ളപ്പാച്ചില്‍ തുടങ്ങിയിരുന്നു. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ ഉള്‍വനത്തില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

Read also: ‘അത്രമേൽ ഞങ്ങൾ ആഗ്രഹിച്ചിരുന്നു’……അപകടത്തിൽ ഭർത്താവ് മരിച്ച് 15 മാസങ്ങൾക്ക് ശേഷം ഭർത്താവിന്‍റെ കുഞ്ഞിനെ ഗർഭം ധരിച്ചു യുവതി !

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

Related Articles

Popular Categories

spot_imgspot_img