ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും. അപേക്ഷ തീര്‍പ്പാക്കാനുള്ള അധികാരം 27 ആര്‍ഡിഒമാര്‍ക്കു പുറമേ 78 താലൂക്കുകളിലെ ഓരോ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും ലഭിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇതു സംബന്ധിച്ച ഭേദഗതി ഉള്‍പ്പെടുത്തിയ ബില്ലില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടതോടെയാണ് നിയമം പാസ്സായത്. സെപ്റ്റംബറില്‍ നിയമസഭ പാസാക്കിയതാണ് ബില്‍.
ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാന്‍ വൈകിയതോടെയാണ് ഇത്തരം അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ റവന്യു വകുപ്പ് പ്രത്യേക അദാലത്തുകള്‍ നടത്തിയത്. ദിവസം 500 എന്ന തോതിലാണ് അപേക്ഷകൾ ഓണ്‍ലൈനായി ലഭിച്ചത്. ഇവ പൂർണ്ണമായിപരിഹരിക്കാന്‍ 27 ആര്‍ഡിഒ ഓഫീസുകള്‍ക്കു കഴിഞ്ഞിരുന്നില്ല. നിയമ ഭേദഗതിക്ക് അനുസൃതമായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കി ഉത്തരവുകള്‍ ഇറക്കുന്നതിന് പുറമേ ഓഫീസ് സംവിധാനങ്ങളും ഒരുക്കേണ്ടതാണ്.