ന്യൂയോർക്ക്: കാടാറു മാസം നാടാറു മാസം എന്നു പറഞ്ഞതുപോലെയാണ് ആഫ്രിക്കയിലെ മുഷി ഇനത്തില്‍ പെട്ട ലംഗ് ഫിഷുകളുടെ കാര്യം. കുറേനാള്‍ ഇവ നദിയില്‍ ജീവിച്ചാല്‍ പിന്നീട് കുറേ നാള്‍ ഇവ കരയിലായിരിക്കും.Land-dwelling fish,If they live in the river for some time, then they will be on land for some time
കൃത്യമായ കണക്കില്ലെങ്കിലും പകുതി നദിയിലും പകുതി കരയിലും എന്നതല്ല ഇവയുടെ രീതി. നദിയില്‍ താനും മാസങ്ങള്‍ ചിലവഴിച്ചാല്‍ പിന്നെ വര്‍ഷങ്ങളോളം ഇവയ്ക്ക് കരയില്‍ കഴിയേണ്ടി വരാറുണ്ട്.
ആഫ്രിക്കയിലെ ഉഷ്ണരാജ്യങ്ങളിലാണു ലംഗ് ഫിഷുകളെ കാണാനാകുക. ഇവിടങ്ങളില്‍ മഴയെത്തി നദി നിറയുന്നത് വല്ലപ്പോഴുമായതിനാലാണ് ലംഗ് ഫിഷുകളില്‍ ഈ അപൂര്‍വ്വ അതിജീവന പ്രതിഭാസം കാണാനാകുന്ന്.
നദിയിലെ ജലം വറ്റിയാല്‍ ഇവ നനവു മാറും മുന്‍പേ മണ്ണിലേക്കാഴ്ന്നിറങ്ങും. അതിനുശേഷം പ്യൂപ്പകളെ പോലെ സമാധിയിരിക്കും. ഈ സമയത്ത് കരയില്‍ നിന്ന് വായു സ്വീകരിക്കാന്‍ പാകത്തില്‍ ഇവയുടെ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും.
മഴ പെയ്യുവോളം ഈ സന്ന്യാസ ജീവിതം തുടരും. മഴ പെയ്താല്‍ പിന്നെ വീണ്ടും നദിയിലെ ജീവിതത്തിലേക്കു തിരികെയെത്തും. എന്നാല്‍ മഴ പയ്ത് നദിയില്‍ വെള്ളമെത്താന്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം താമസിച്ചേക്കാം.
ഇങ്ങനെയുള്ള ഘട്ടത്തില്‍ ചിലപ്പോള്‍ വെള്ളത്തില്‍ നിന്നു ശ്വസിക്കാനുള്ള ഇവയുടെ കഴിവ് നഷ്ടപ്പെടും. ഇത്തരം മീനുകള്‍ വെള്ളത്തില്‍ നിന്നു കരയിലെത്തി ശ്വസിച്ച ശേഷമാണ് പിന്ന നദിയിലേക്കു മടങ്ങുക.
കൊക്കൂണായി മാറി ഏറെ നാളിരിക്കുമ്പോള്‍ ഇവയ്ക്ക് ചുറ്റും എന്തു സംഭവിച്ചാലും ലംഗ് ഫിഷുകൾ അറിയാറില്ല. ചിലപ്പോള്‍ നദിയിലെ മണ്ണെടുത്തു കൊണ്ടുപോയി വീടു നിര്‍മ്മിക്കുമ്പോള്‍ ഇവ വീടിന്‍റ ഭിത്തിയുടെ ഭാഗമായി മാറാറുണ്ട്.
എന്നാൽ ഇതൊന്നും ഇവയെ ബാധിക്കാറില്ല. മഴ പെയ്ത് വെള്ളം തട്ടിയാല്‍ ഇവ ഈ ഭിത്തി പൊളിച്ചും വെളിയില്‍ വരും. എന്നിട്ട് മഴവെള്ളത്തിലൂടെ നീന്തി നദിയിലെത്തും. എന്നാൽ മണ്ണിന്റെ ആഴങ്ങളിൽ പതുങ്ങിയിരിക്കുന്ന ഇവയെ കണ്ടെത്തിയും ആഫ്രിക്കക്കാർ ആഹാരമാക്കാറുണ്ട്.
മാൻഗ്രോവ് കില്ലി ഫിഷ് എന്ന് അറിയപ്പെടുന്ന മാൻഗ്രോവ് റിവുലസ് ആണ് വെള്ളമില്ലാതെ ജീവിക്കാൻ കഴിയുന്ന മീനുകളിൽ ഒന്ന്. കരയിലായിരിക്കുമ്പോൾ ഈ മീനുകൾ സ്വന്തം ശരീരത്തിലൂടെയാണ് ശ്വാസിക്കുന്നത് കണ്ടൽക്കാടുകൾ ആണ് ഇവയുടെ ആവാസ കേന്ദ്രം.
അതുകൊണ്ടാണ് മാൻഗ്രോവ് റിവുലസ് എന്ന് ഇവയെ വിളിക്കുന്നത്. നദികളിലെ വെള്ളം വറ്റുമ്പോൾ ഇവ ചെളിയിൽ പൂണ്ട് കിടക്കും. ഇത്തരത്തിൽ മാസങ്ങളോളം ജീവിക്കാൻ ഇവയ്ക്ക് കഴിവുണ്ട്. തറയിലൂടെ മറ്റ് സ്ഥലത്തേയ്ക്ക് നീങ്ങാനും ഇവയ്ക്ക് കഴിയും.
മഡ്‌സ്‌കിപ്പർ
കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന മീനുകളാണ് മഡ്‌സ്‌കിപ്പർ. കരയിൽ നിന്നും ഭക്ഷണം തേടി കണ്ടുപിടിച്ച് ജീവിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. കരയിലായിരിക്കുമ്പോൾ ചെകിളകൾ കൊണ്ടാണ് ഇവ ശ്വസിക്കുക.
വശങ്ങളിലുള്ള ചിറകുകൾ ആണ് ഇവയെ കരയിലൂടെ നടന്ന് നീങ്ങാൻ സഹായിക്കാറുള്ളത്. നദിയിലെ വെള്ളം വറ്റുമ്പോൾ ഈ മീനുകൾ കരയിലൂടെ നടന്ന് നീങ്ങി മറ്റൊരു വാസസ്ഥലം കണ്ടെത്താറുണ്ട്.
നോർതേൺ സ്‌നേക്ക്‌ഹെഡ്
നോർതേൺ സ്‌നേക്ക്‌ഹെഡ് മീനുകൾക്കും കരയിൽ ജീവിക്കാനുള്ള കഴിവുണ്ട്. ചെകിളകളാണ് ഇതിന് ഈ മീനുകളെ സഹായിക്കുന്നത്. വരൾച്ചയുടെ സമയത്ത് മാസങ്ങളോളം ഇവയ്ക്ക് കരയിൽ തുടരാൻ കഴിയും. വെള്ളമുള്ള നദികളിലേക്ക് സഞ്ചരിക്കാനുള്ള കഴിവും ഈ മീനുകൾക്കുണ്ട്.
പസഫിക് ലീപ്പിംഗ് ബ്ലെന്നി
കരയിൽ ജീവിക്കാൻ കഴിയുന്ന മീനുകളിൽ പെടുന്ന മറ്റൊരു മീനാണ് പസഫിക് ലീപ്പിംഗ് ബ്ലെന്നി. പാറകളിലൂടെ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും എന്നത് മറ്റ് മീനുകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. നീളമുള്ള വാലുകൾ ആണ് ഇതിന് സഹായിക്കുന്നത്. ശരീരത്തിലെ സുഷിരങ്ങൾ ഉപയോഗിച്ചാണ് ഇവ ശ്വസിക്കാറുള്ളത്. വെള്ളത്തിനേക്കാൾ കൂടുതൽ സമയം ഇവ കരയിലാണ് ജീവിക്കുക.
വാക്കിംഗ് കാറ്റ്ഫിഷ്
നനവുള്ള കരഭാഗങ്ങളിൽ ജീവിക്കാൻ വാക്കിംഗ് കാറ്റ്ഫിഷുകൾക്ക് കഴിയും. പ്രധാനമായും ഭക്ഷണം തേടിയാകും ഇവ കരയിൽ എത്താറുള്ളത്. മറ്റ് മീനുകളെ പോലെ വരൾച്ചയുണ്ടാകുമ്പോൾ ഇവ മറ്റ് വാസസ്ഥലം അന്വേഷിച്ച് പോകാറുണ്ട്.
ക്ലൈമ്പിംഗ് പെർച്ച്
വരണ്ട നിലത്ത് കൂടി നീങ്ങാൻ ഈ മീനുകൾക്ക് കഴിയും. ചെകിളകളാണ് ഇവയെ കരയിൽ ജീവിക്കാൻ സഹായിക്കുന്നത്. ദീർഘനാൾ കരയിൽ ജീവിക്കാനുള്ള ഇവയുടെ കഴിവ് എടുത്ത് പറയേണ്ടത് ആണ്.