മുണ്ട് മടക്കികുത്തി പോരാട്ടത്തിന് തയാറായി ലാല്‍

രിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന റാമ്പാന്‍ സിനിമയുടെ മോഷന്‍പോസ്റ്റര്‍ പുറത്തിറങ്ങി. മുണ്ട് മടക്കിയുടുത്ത് ഇരുകയ്യില്‍ ആയുധങ്ങളേന്തി കാറിന് മുകളില്‍ പിന്തിരിഞ്ഞ് നില്‍ക്കുന്ന നായകന്‍ മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതാകട്ടെ നടന്‍ ചെമ്പന്‍ വിനോദും.
ബുള്ളറ്റിന്റെ ചെയിനാണ് റമ്പാന്റെ ആയുധമെന്ന് ചിത്രത്തിന്റെ പൂജാചടങ്ങില്‍ വെച്ച് ചെമ്പന്‍വിനോദ് പറഞ്ഞിരുന്നു. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന സിനിമ കൂടിയാണിത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായെത്തുന്നത് നടി ബിന്ദുപണിക്കരുടെ മകള്‍ കല്യാണി പണിക്കരാണ്. ഇന്ത്യയിലും വിദേശത്തുമായിട്ടാണ് ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം.
എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഹിറ്റ് സംവിധായകനാണ് ജോഷി. മോഹന്‍ലാലിനെ നായകനാക്കി ജോഷി ചെയ്ത സിനിമകളൊക്കെത്തന്നെയും സൂപ്പര്‍ഹിറ്റുകളായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സമീര്‍ താഹിറാണ് ഛായാ?ഗ്രഹണം. വിഷ്ണു വിജയ് സംഗീത സംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. മസ്ഹര്‍ ഹംസയാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. റോണക്‌സ് സേവ്യറാണ് മേക്കപ്പ്. ചെമ്പന്‍ വിനോദ്, ഐന്‍സ്റ്റീന്‍ സാക് പോള്‍, ഷൈലേഷ് ആര്‍ സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

 

 

 

Read Also: ഇന്ത്യന്‍ 2: ഉലകനായകന്റെ വിളയാട്ടവുമായി ജന്മദിനത്തിലെത്തും. വിക്രമിന് ശേഷമുള്ള വമ്പന്‍ ഹിറ്റ് പ്രതീക്ഷിച്ച് തമിഴ്‌സിനിമാലോകം

 

spot_imgspot_img
spot_imgspot_img

Latest news

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

Other news

കോഴിക്കോട് നഗരമധ്യത്തിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം....

അടിയേറ്റ് രക്തം വാർന്നു… ഗൃഹനാഥന് ദാരുണാന്ത്യം

ചവറ: കൊല്ലം നീണ്ടകരയിൽ വീടിനു സമീപം അടിയേറ്റു രക്തം വാർന്ന നിലയിൽ...

കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ശോഭ സുരേന്ദ്രൻ; മറുപടിയുമായി ബിനീഷ് കോടിയേരി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ബിജെപി...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

വരച്ചവരയ്ക്ക് കൈക്കൂലി; റവന്യൂ വിഭാഗം ജീവനക്കാരൻ വിജിലൻസ് പിടിയിൽ; പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി

ആലപ്പുഴ: വസ്തുവിന്റെ ലൊക്കേഷൻ സ്‌കെച്ചിനു 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ...

Related Articles

Popular Categories

spot_imgspot_img