പെരുമ്പാവൂർ: അനധികൃത മദ്യവിൽപ്പന രണ്ട് കള്ള് ഷാപ്പുകളുട ഉടമകൾക്കെതിരെ കേസ്. നെല്ലിമോളം, രായമംഗലം കരുപ്പേലിപ്പടി എന്നീ രണ്ട് ഷാപ്പുകളുടെ ഉടമകൾക്കെതിരെയാണ് കുറുപ്പംപടി പോലീസ് കേസെടുത്തത്. ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായി ഷാപ്പിൽ അനധികൃത കച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇൻസ്പെക്ടർ ഹണി കെ ദാസ്, എസ് ഐ ചാർലി തോമസ് , സീനിയർ സി പി ഒ അജിത് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.