തിരുവനന്തപുരം: സംസ്ഥാനത്ത് കേരള, കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജുകളിൽ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. 4 വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവകലാശാലകളുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.(KSU will strike tomorrow in colleges under Kerala and Calicut universities)
കോളേജുകളിൽ 4 വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർധന ഉണ്ടാവില്ലെന്ന സർക്കാർ വാദം നിലനിൽക്കെ മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർധന ഉണ്ടായിരിക്കുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു.