കൊച്ചി: മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂവാറ്റുപുഴ- പിറവം റോഡിലാണ് അപകടമുണ്ടായത്. കോതമംഗലം എം എ കോളേജ് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. (KSRTC bus and car collide in Muvattupuzha; 6 students injured)
എയ്ഞ്ചൽ വോയ്സ് ജംഗ്ഷനിലാണ് അപകടം നടന്നത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പിറവം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പിറവത്തെ അരീക്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിച്ചതിന് ശേഷം മടങ്ങി വരികയായിരുന്നു വിദ്യാർഥികൾ.
പരിക്കേറ്റ് രണ്ട് പേരെ ആലുവ രാജഗിരി ഹോസ്പിറ്റലിലും 3 പേരെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു.