കോട്ടയം: വൈദ്യുതി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ കോട്ടയം നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി.
തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസാണ് കെഎസ്ഇബി അധികൃതർ ഊരിയത്.
ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് സെന്ററും ഹോസ്റ്റലും ഇരുട്ടിലാണ്.
വൈദ്യുതി ഇല്ലാത്തതിനാൽ വിദ്യാർത്ഥികളോട് വീടുകളിലേക്ക് പോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
8,000 രൂപയോളമാണ് കെഎസ്ഇബിയിൽ കുടിശികയായി അടക്കാനുള്ളത്.
വൈദ്യുതി ബിൽ അടയ്ക്കാനായുള്ള ഫണ്ട് ലഭിച്ചിട്ടില്ലായെന്നാണ് നഴ്സിംഗ് സെന്റർ അധികൃതർ ഈ വിഷയത്തിൽ പ്രതികരിച്ചത്.
English Summary :
KSEB disconnected the power supply of a nursing center in Kottayam by removing the fuse due to non-payment of the electricity bill.