അച്ഛന്റെ ജാതി പരാമർശത്തിൽ മകളും പെട്ടു : കൃഷ്ണ കുമാറിന്റെ മകൾ ദിയ പറയുന്നു

കൃഷ്ണ കുമാറിന്റെ ജാതീയ പരാമർശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല . അച്ഛൻ പറഞ്ഞ ഈ പരാമർശം കുടുംബത്തെയും കാര്യമായി ബാധിച്ചു . വിവാദങ്ങളിൽ മറുപടിയുമായി ദിയ കൃഷ്ണ രംഗത്തെത്തിയതാണ് ഇപ്പോൾ ചർച്ചയാവുന്നത്.ഒരു വിഡിയോയിലൂടെയാണ് താരപുത്രി മറുപടി പറയുന്നത്. തന്റെ അച്ഛൻ ലോവർ മിഡിൽ ക്ലാസിൽ നിന്നുമാണ് വരുന്നതെന്നും കുഴി കുത്തി കഞ്ഞി കുടിക്കുന്നത് എൺപതുകളിലെ രീതിയായിരുന്നുവെന്നുമാണ് ദിയ പറയുന്നത്. മാത്രമല്ല ദിയ ആ സംഭവത്തെ കുറിച്ച് വിശദികരിക്കുന്നുമുണ്ട്. ഒരു ദിവസം അമ്മ ഹോട്ടലിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോകുമ്പോൾ പഴങ്കഞ്ഞി കാണുന്നത്.പഴഞ്ചോറ് കണ്ടപ്പോൾ തന്നെ അച്ഛന് പഴയ കാലം ഓർമ്മ വന്നുവെന്നാണ് പറയുന്നത്. പഴയ കാലം എന്നാൽ അച്ഛന് ഇരുപതോ മുപ്പതോ വയസുള്ളപ്പോഴല്ല, ഏഴോ എട്ടോ വയസുള്ളപ്പോഴത്തെ കാര്യമാണ്.

എന്റെ അച്ഛൻ സാധാരണയിൽ സാധാരണക്കാരായ, ലോവർ മിഡിൽ ക്ലാസ് ഫാമിയിൽ നിന്നുമാണ് വരുന്നത്. അച്ഛൻ പറഞ്ഞത് വീട്ടിൽ പണിക്കു വരുന്ന ആളുകളെക്കുറിച്ചല്ല. അച്ഛന്റെ വീടിന്റെ അടുത്ത് പണിക്ക് വരുന്നവരെക്കുറിച്ചാണ്. അവർ ക്ഷീണിച്ച് നിൽക്കുന്നത് കണ്ട് അവർക്ക് ഭക്ഷണം കൊടുക്കാൻ അച്ഛന്റെ അമ്മയ്ക്ക് തോന്നും. ലോവർ മിഡിൽ ക്ലാസ് ഫാമിലി ആയതിനാൽ എല്ലാവർക്കുമുള്ള പാത്രവും ഗ്ലാസും ട്രേയുമൊന്നും കാണില്ല. അങ്ങനെ അമ്മൂമ്മ അവർക്ക് എല്ലാവർക്കും പഴഞ്ചോറുണ്ടാക്കും. നാട്ടിൻ പുറത്ത് പണ്ട് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന രീതിയാണ്, മണ്ണിൽ കുഴികുത്തി അതിൽ ഇല വച്ച് ചോറ് ഒഴിച്ച് കഴിക്കുന്നത്. കൈ വച്ചോ പ്ലാവിന്റെ ഇല വച്ചോ കഴിക്കും.എന്റെ അച്ഛനും അപ്പൂപ്പനും എന്റെ കൂട്ടുകാരുടെ അച്ഛന്മാരുമെല്ലം അങ്ങനെ കഴിച്ചിട്ടുണ്ട്. അത് അന്നത്തെ ട്രെഡിഷനാണ്. അവർ അങ്ങനെ കഴിക്കുന്നത് കാണുമ്പോൾ കൊച്ചുകുട്ടിയായ അച്ഛനും അങ്ങനെ കഴിക്കണമെന്ന് കൊതി തോന്നിയിട്ടുണ്ട്. എഴെട്ട് വയസുള്ള ആ പയ്യന് തോന്നിയ ആഗ്രഹത്തെക്കുറിച്ചാണ് അച്ഛൻ ആ വീഡിയോയിൽ പറയുന്നത്. അല്ലാതെ താഴ്ന്ന ജാതിക്കാർക്ക് കുഴി കുത്തി കഞ്ഞി കൊടുത്തു എന്നല്ല. മാത്രമല്ല ഇന്നത്തേത് പോലെയല്ല, എൺപതുകളിലെ മനുഷ്യരുടെ ചിന്ത .എന്റെ അച്ഛൻ കൊട്ടാരത്തിൽ വളർന്ന തമ്പുരാൻ കൊച്ച് അല്ല. അത് കൂടെ മനസിലാക്കണം എന്നും ദിയ പറഞ്ഞു.

ഇതെങ്ങനെയാണ് മതപരവും രാഷ്ട്രീയപരവുമായ കാര്യമായി മാറിയതെന്ന് എനിക്ക് ഇതുവരേയും മനസിലായിട്ടില്ല. പരോക്ഷമായി ആളുകൾ ഉണ്ടാക്കിയെടുത്ത സ്‌റ്റോറിയിൽ നിന്നും ആർക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കിൽ ഞാൻ അവരോട് ക്ഷമ ചോദിക്കുന്നു എന്നും താര പുത്രി പറയുന്നു .മാത്രമല്ല ഇത് കുടുംബത്തെ മൊത്തം ബാധിച്ചുവെന്നും എല്ലാവർക്കുനേരെയും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട് എന്നും ദിയ പറഞ്ഞിരുന്നു.

Read Also : പതിനഞ്ച് പശുക്കളെ കൂടി വാങ്ങിക്കാം : മകളെ കെട്ടിച്ച് കൊടുക്കുമോ എന്ന് അയാൾ ചോദിച്ചു , അനുഭവം തുറന്ന് പറഞ്ഞ് ജയറാം

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

Related Articles

Popular Categories

spot_imgspot_img