തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി
നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ കരടി ആക്രമിച്ചു. ദേവിയെന്ന 60 വയസുകാരിക്ക് നേരെയായിരുന്നു കരടിയുടെ ആക്രമണമുണ്ടായത്.
ഇവരുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോത്തഗിരിയിലെ തോട്ടത്തിൽ തേയില നുള്ളാൻ വന്ന ദേവിയെയാണ് കരടി ആക്രമിച്ചത്.
എസ്റ്റേറ്റിൽ ഒളിച്ചിരുന്ന കരടി ദേവിയുടെ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. ആക്രമണത്തിൽ ഇവരുടെ ഇടതുകൈയ്ക്കും ഇടതുകാലിനും ആണ് പരിക്കേറ്റിട്ടുണ്ട്.
ബഹളം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ അവരെ കോത്തഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോത്തഗിരിയിൽ തേയിലതോട്ടത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീയെ കരടി ആക്രമിച്ച സംഭവം ഭീതിയ്ക്കിടയാക്കി. തേയില നുള്ളാൻ എത്തിയ ദേവി (60)യ്ക്കാണ് പരിക്കേറ്റത്.
ഇടതു കൈയ്ക്കും ഇടതു കാലിനും ഗുരുതരമായ പരിക്കുകളോടെ ദേവിയെ കോത്തഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തോട്ടത്തിനുള്ളിൽ ഒളിഞ്ഞിരുന്ന കരടി പെട്ടെന്ന് ദേവിയുടെ മേൽ ചാടി വീണാണ് ആക്രമണം നടന്നത്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ദേവിയെ കരടിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
പ്രദേശത്ത് കരടികളുടെ സാന്നിധ്യം വർധിക്കുന്നതിനാൽ തേയിലതോട്ട തൊഴിലാളികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
English Summary
A 60-year-old woman named Devi was attacked by a bear while plucking tea leaves at a plantation in Kotagiri, Nilgiris. The bear, which was hiding inside the estate, suddenly leapt onto her, causing injuries to her left hand and leg. Local residents rushed to the spot after hearing her cries and took her to the Kotagiri hospital. The incident has raised concerns among tea estate workers due to increasing bear sightings in the area.
kotagiri-bear-attack-tea-estate
Nilgiri, Kotagiri, Bear Attack, Tea Estate, Wildlife Conflict, Woman Injured









