ഉച്ചയ്ക്ക് ചോറിനൊപ്പം നല്ല ചൂടന്‍ കൂന്തല്‍ റോസ്റ്റ് കൂട്ടി കഴിക്കാന്‍ ഇഷ്ടമില്ലാത്തതായി ആരാണുള്ളത്. കുറച്ച് ചേരുവകകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു വിഭവമാണ് കൂന്തല്‍ റോസ്റ്റ്.
ആവശ്യമുള്ള സാധനങ്ങള്‍
1. കൂന്തല്‍- ഒരു കിലോ
2. പച്ചക്കുരുമുളക്- മൂന്ന് ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി- മൂന്ന്
ഇഞ്ചി-ഒരു ചെറിയ കഷണം
വെളുത്തുള്ളി- മൂന്ന് അല്ലി
കാന്താരി മുളക്- മൂന്ന്
മഞ്ഞള്‍പ്പൊടിപ്പൊടി-കാല്‍ടീസ്പൂണ്‍
കശ്മീരി മുളകുപൊടി- രണ്ടര ടേബിള്‍ സ്പൂണ്‍
പെരുംജീരകം- രണ്ട് ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
3. വെളിചെചണ്ണ- നാല് ടേബിള്‍ സ്പൂണ്‍
4. കറിവേപ്പില- മൂന്ന് തണ്ട്
പാകം ചെയ്യുന്ന വിധം
കൂന്തല്‍ കഴുകി വൃത്തിയാക്കി വട്ടത്തില്‍ അരിഞ്ഞ് വയ്ക്കണം
രണ്ടാമത്തെ ചേരുവ പാക്തിന് വെള്ളം ഒഴിചച നന്നായി അരച്ചു കൂന്തലില്‍ ചേര്‍ത്ത് യോജിപ്പിച്ച് പത്ത് മിനിറ്റ് വയ്ക്കുക
പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ചേത്ത് മൂപ്പിക്കുക
ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന കൂന്തല്‍ ചേര്‍ത്ത് യോജിപ്പിച്ച് മൂടി വച്ച് വേവിക്കുക
മൂടി തുറന്ന് കറിവേപ്പിലയും ആവശ്യമെങ്കില്‍ കൂടുതല്‍ വെളിച്ചെണ്ണയും ചേര്‍ത്ത് വരട്ടിവാങ്ങാം.
Also Read:നെയ്യപ്പം ചുടാന്‍ ഇനി എളുപ്പം