യുവാവിനെ തട്ടിക്കൊണ്ടുപോയി പൂര്‍ണ നഗ്‌നനാക്കിയ ശേഷം മുളകുപൊടി പ്രയോഗം; ഫിറോസ് ഖാനെതിരെ പരാതിയുമായി ഷബീറലി

കോഴിക്കോട്: കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. ഓമശ്ശേരിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര്‍ അലിയെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ചത്.

ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളാണ് മര്‍ദനത്തിന് കാരണമെന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയാണ് ഇതിന് പിന്നിലെന്നുമാണ് ഷബീറലി പറയുന്നത്. മാര്‍ക്കറ്റിംഗ് ഏജന്‍സി ഉടമയായ ഫിറോസ് ഖാനെതിരെ മർദ്ദനമേറ്റ ഷബീറലി പൊലീസിൽ പരാതി നൽകി.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കോടഞ്ചേരിയിലെ റിസോര്‍ട്ടിലും താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടിലും എത്തിച്ച് പൂര്‍ണ നഗ്‌നനാക്കിയ ശേഷം അതി ഭീകരമായി ആക്രമിക്കുകയും തുടര്‍ന്ന് ശരീരത്തില്‍ മുളകുപൊടി തേച്ചതായും യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അവശാനായ തന്നെ ഫിറോസ് ഖാന്‍ കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി ടൗണില്‍ ഉപേക്ഷിച്ചതാണെന്നും ഷബീര്‍ പരാതിയിൽ പറയുന്നു.

പരിക്കേറ്റ ഷബീര്‍ ആദ്യം താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ആന്തരികമായ പരുക്കുകളൊന്നും പരിശോധനയില്‍ കണ്ടെത്താനായില്ല.

തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. മര്‍ദനത്തിന്റെ തലേ ദിവസം ഒരു സംഘം ആളുകൾവീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നെന്ന് ഷബീറിന്റെ ഭാര്യ പറഞ്ഞു.

കൊടുവള്ളി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പൊലീസ് നിസംഗത പാലിക്കുന്നെന്നും കുടുംബം ആരോപിക്കുന്നുണ്ട്. കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

യുകെയിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു

യുകെ യിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു യു.കെ.യിൽ തൊഴിലില്ലായ്മ നാലു വർഷത്തനിടയിലെ ഉയർന്ന...

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു കൊച്ചി: വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ...

റഷ്യയില്‍ സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ സുനാമി മുന്നറിയിപ്പ് മോസ്‌കോ: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക്

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക് തിരുവനന്തപുരം: സംസ്ഥാനത്ത് പതിവുപോലെ ഇത്തവണയും ഓണത്തിന് മഞ്ഞ...

Related Articles

Popular Categories

spot_imgspot_img