web analytics

ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ യുവതി…കലക്ടാറാണെന്നറിയാതെ കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞത്

ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ യുവതി…കലക്ടാറാണെന്നറിയാതെ കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞത്

കാക്കനാട്: ‘ഏയ് ഓട്ടോ…’ ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ യുവതി വിളിച്ചപ്പോൾ അടുത്തെത്തിയ ഡ്രൈവറോട് ചോദ്യം ഒറ്റത്തന്നെ — മീറ്റർ പ്രവർത്തിക്കില്ലേ?

‘ഹോ… ഈ രാത്രി മീറ്ററിട്ട് ഓടിയാൽ എങ്ങനെ മുതലാകും’ എന്നായിരുന്നു ഡ്രൈവറുടെ മറുപടി. യുവതി പ്രതികരിക്കാതെ സംസാരിക്കുമ്പോഴേക്കും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

ഓട്ടോ വിളിച്ചത് എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്കയാണെന്നും ഇത് പരിശോധനയുടെ ഭാഗമാണെന്നും ഡ്രൈവറോട് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കലക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ രാത്രി കൊച്ചി നഗരത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 174 ഓട്ടോറിക്ഷകൾക്ക് പിഴ ചുമത്തി.

ഇതിൽ 72 ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിച്ചിരുന്നില്ല. സ്ത്രീ സൗഹൃദവും നിയമാനുസൃതവുമായ ഓട്ടോ സംസ്കാരം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത കലക്ടർ ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.

എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

റെയിൽവേ സ്റ്റേഷനുകൾ, വൈറ്റില, കലൂർ, കതൃക്കടവ്, ഹൈക്കോടതി പരിസരം തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പരിശോധന. ആറ് സ്ക്വാഡുകളിലായി 365 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്.

ഇതര ജില്ലകളിൽ നിന്നെത്തി രാത്രി സമയം അനധികൃതമായി സർവീസ് നടത്തിയിരുന്ന 20 ഓട്ടോറിക്ഷകൾ പിടികൂടി. ഇവയിൽ ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള വാഹനങ്ങളും ഉൾപ്പെടുന്നു.

ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത 15 ഓട്ടോകളും, നികുതി അടയ്ക്കാതെ സർവീസ് നടത്തിയ 10 ഓട്ടോകളും, നമ്പർ പ്ലേറ്റില്ലാത്ത 15 ഓട്ടോകളും കണ്ടെത്തി.

കൂടാതെ, അധിക ലൈറ്റുകൾ ഘടിപ്പിച്ച് അമിത വെളിച്ചം വിതറി മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ 12 ഓട്ടോറിക്ഷകൾക്ക് പിഴ ചുമത്തിയതോടൊപ്പം ലൈസൻസില്ലാതെ ഓടിച്ചിരുന്ന ഏഴ് ഡ്രൈവർമാരെയും പിടികൂടി.

English Summary

Ernakulam District Collector G. Priyanka led a late-night inspection drive against auto-rickshaw rule violations in Kochi. A total of 174 autos were fined, including 72 for not using fare meters. Officials checked 365 autos across major city areas and found multiple violations such as lack of fitness certificates, unpaid taxes, missing number plates, excessive lighting, and unlicensed drivers. The Collector urged drivers to promote a women-friendly and lawful auto culture.

kochi-night-auto-checking-collector-priyanka-meter-violation

Kochi auto checking, Ernakulam Collector, G Priyanka, Auto meter violation, MVD Kerala, Night inspection Kochi, Auto rickshaw rules, Kerala traffic news

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

കെണിയിൽ വീണ് തച്ചംപാറയിൽ ഭീതി പരത്തിയ പുലി; കൂട്ടിൽ കുടുങ്ങിയത് ഇന്ന് പുലർച്ചെ

കെണിയിൽ വീണ് തച്ചംപാറയിൽ ഭീതി പരത്തിയ പുലി; കൂട്ടിൽ കുടുങ്ങിയത് ഇന്ന്...

ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; സേവനങ്ങൾക്കായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും ന്യൂഡൽഹി ∙ ചീഫ് ലേബർ...

ബൈസൺവാലിക്ക് സമീപം വിനോദസഞ്ചാരികളുമായി എത്തിയ മിനി വാൻ മറിഞ്ഞ് അപകടം; 13പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

ബൈസൺവാലിക്ക് സമീപം വിനോദസഞ്ചാരികളുമായി എത്തിയ മിനി വാൻ മറിഞ്ഞ് അപകടം ഇടുക്കി...

“50 ഉറക്ക ഗുളികകൾ കഴിച്ചു” – ഇൻസ്റ്റഗ്രാം വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ്; ഞൊടിയിടയിൽ ആക്ഷൻ എടുത്ത് മെറ്റ; 7 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തനം !

ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ഞൊടിയിടയിൽ യുവാവിനെ രക്ഷപെടുത്തി പോലീസ് ലക്നൗ: ഇൻസ്റ്റഗ്രാമിൽ ആത്മഹത്യ...

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്; പുൽമേടുകളിൽ വ്യാപകമായി മഞ്ഞു പാളികൾ

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക് ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയിലെ കുറഞ്ഞ താപനിലയായ...

ദേശീയപാത 66-ൽ ഈ മാസം 30 മുതൽ ടോൾ പിരിവ്;നിരക്കുകൾ ഇങ്ങനെ

മലപ്പുറം: ദേശീയപാത 66-ലൂടെയുള്ള യാത്ര കൂടുതൽ സുഗമമായെങ്കിലും ഇനി യാത്രക്കാർ പണം...

Related Articles

Popular Categories

spot_imgspot_img