ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാളിൽ പങ്കെടുക്കാനെത്തുന്നവർക്കായി കൊച്ചി മെട്രോ സർവ്വീസ് നീട്ടുന്നു. മെയ് 3 മുതൽ 11ആം തീയതി വരെയാണ് സർവ്വീസ് സമയം നീട്ടുക. ഈ ദിവസങ്ങളിൽ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11 മണിക്ക് ആയിരിക്കും. സെന്റ് ജോർജ് ഫൊറോന പള്ളി അധികാരികളിൽ നിന്നുള്ള അഭ്യർത്ഥന പരിഗണിച്ചാണ് തിരുനാളിനോടനുബന്ധിച്ച് കൊച്ചി മെട്രോ സർവ്വീസ് നീട്ടുന്നത് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആയിരങ്ങൾ പങ്കെടുക്കുന്ന ഇടപ്പള്ളി തിരുനാളിന് റോഡിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ മെട്രോയിൽ വന്നുപോകാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
Read More: നേരിയ ആശ്വാസം; പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു, പകരം മഞ്ഞ
Read More: വികസനത്തിന്റെ മഹായാഗത്തിൽ പങ്കാളിയാകാൻ ആഗ്രഹം; ബോളിവുഡ് താരം രൂപാലി ഗാംഗുലി ബിജെപിയിൽ