web analytics

ഇനി കൊച്ചിയിൽ ജോലി വേണമെങ്കിൽ ‘നല്ല കുട്ടി’യാകണം; ലഹരിയുടെ നിഴൽ കണ്ടാൽ മതി, പണിപോകും; സ്വകാര്യമേഖല കേന്ദ്രീകരിച്ച് കിടിലൻ പദ്ധതിയുമായി കൊച്ചി സിറ്റി പോലീസ്

സ്വകാര്യമേഖല കേന്ദ്രീകരിച്ച് കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു.
ഇനിമുതൽ ജോലി വേണമെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം. ഇടയ്ക്ക് മിന്നൽ പരിശോധനയുണ്ടാകും. പരിശോധനയിൽ കുടുങ്ങിയാൽ പണിപോകും.(Kochi City Police with a cool project focusing on the private sector to reduce drug use)

പോളിസി ഫോർ പ്രിവെൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് (പി.ഒ.ഡി.എ.) എന്നപേരിൽ തയ്യാറാക്കിയിരിക്കുന്ന കരട് നയമനുസരിച്ച് ജോലിയിൽ പ്രവേശിക്കുന്നസമയത്ത് ഓരോജീവനക്കാരനും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന കരാർ ഒപ്പിടണം.
കൊച്ചിയിൽ തുടങ്ങുന്ന പദ്ധതി വിജയകരമായാൽ സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.

പോലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കുമായി ഉൾപ്പെടെ കൂടിക്കാഴ്ച നടത്തിയശേഷമാണ് പദ്ധതി ആസൂത്രണംചെയ്തത്. തുടർനടപടികൾക്കായി നയത്തിന്റെ കരട് കമ്പനികൾക്ക് അയച്ചിട്ടുണ്ട്.

ഐ.ടി. കമ്പനികളിൽനിന്നും തുടക്കം കുറയ്ക്കാനാണ് നീക്കം. സ്ഥാപനഉടമ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്കു ഹാജരാകണം. മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞാൽ പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ടാകും. രക്തം, മൂത്രം, മുടി എന്നിവയാണ് പരിശോധിക്കുക.

പദ്ധതി സംബന്ധിച്ച് ഐ.ടി. സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വാണിജ്യ, വ്യവസായമേഖല പ്രതിനിധികളുമായി ചർച്ച നടത്തിയതായും എല്ലാവരും സഹകരണം വാഗ്ദാനം ചെയ്തതായും കമ്മിഷണർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനം: ഏഴ് മരണം; 27 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന ഭീകരകരമായ സ്‌ഫോടനത്തിൽ ഏഴ്...

അണ്ടർ-23 ഏകദിനത്തിൽ റെയിൽവേസിനെ തകർത്ത് കേരളത്തിന് തിളക്കമുള്ള വിജയം

അണ്ടർ-23 ഏകദിനത്തിൽ റെയിൽവേസിനെ തകർത്ത് കേരളത്തിന് തിളക്കമുള്ള വിജയം അഹമ്മദാബാദ്: നടന്ന ദേശീയ...

സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര

സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര കൊച്ചി ∙ തെരഞ്ഞെടുപ്പ്...

വാൽപ്പാറയിൽ ഒറ്റയാന്റെ ശല്യം രൂക്ഷം; സ്റ്റാൻമോർ എസ്റ്റേറ്റ് പ്രദേശത്ത് വീടുകൾക്ക് വ്യാപക നാശം

വാൽപ്പാറയിൽ ഒറ്റയാന്റെ ശല്യം രൂക്ഷം; സ്റ്റാൻമോർ എസ്റ്റേറ്റ് പ്രദേശത്ത് വീടുകൾക്ക് വ്യാപക...

വാഴച്ചാൽ–മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

വാഴച്ചാൽ–മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം തൃശ്ശൂർ: അന്തർ സംസ്ഥാന...

കുട്ടി ഒപ്പം കിടക്കുന്നത് ശല്യമായി; കൊച്ചിയിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച് അമ്മയും ആൺസുഹൃത്തും

കൊച്ചിയിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച് അമ്മയും ആൺസുഹൃത്തും കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ...

Related Articles

Popular Categories

spot_imgspot_img