രാസ ലഹരി വരുന്ന വഴി കണ്ടെത്തി കൊച്ചി സിറ്റി പോലീസ്; ഒമാൻ പൗരൻ്റെ വിവരങ്ങൾ തേടി കേന്ദ്ര ഏജൻസികൾ

കൊച്ചി: ഒമാനിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ ഒഴുകുന്നതായി റിപ്പോർട്ട്. മലയാളികൾ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാൻ പൗരനെന്നാണ് വിവരം.

പൊലീസിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾക്ക് പിന്നാലെ കേന്ദ്ര ഏജൻസികളും അന്വേഷണ സംഘത്തിൽ നിന്ന് വിവരം ശേഖരിച്ചു. വിദേശബന്ധം സ്ഥിരീകരിച്ചതോടെ കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോrട്ട്.

പശ്ചിമകൊച്ചി,ആലുവ എന്നിവിടങ്ങളിൽ 400ലധികം ഗ്രാം എം.ഡി.എം.എ.എ പിടികൂടിയ അഞ്ച് കേസുകളിലെ തുടരന്വേഷണത്തിലാണ് ഒമാൻ ബന്ധത്തെ പറ്റി വിവരം ലഭിച്ചത്.

അവിടെ ലഹരി ഇടപാടിന് ചുക്കാൻപിടിച്ച മലപ്പുറം സ്വദേശിയെ അറസ്റ്റുചെയ്‌തതോടെ മയക്കുമരുന്ന് സംഘം പൊലീസിന്റെ വലയിലായി.

ഒമാനിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ മലപ്പുറം നെടിയിരിപ്പ് സ്വദേശി ആഷിഖാണ് (27) ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞദിവസം നാട്ടിലെത്തിയ ഇയാളെ വീടുവളഞ്ഞാണ് പോലീസ് അറസ്റ്റുചെയ്തത്.

കേസിൽ വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി മാഗി ആഷ്ന,മട്ടാഞ്ചേരി സ്വദേശി ഇസ്‌മായിൽ സേഠ് എന്നിവർ നേരത്തെ തന്നെ പിടിയിലായിരുന്നു. ഇവരാണ് വിമാനത്തിൽ ഇവിടേക്ക് ലഹരി എത്തിച്ചിരുന്നത്.

ജോലിക്കായി ഒമാനിലെത്തിയ മാഗി ആഷ് ന സംഘത്തിന്റെ കൂടെക്കൂടി ലഹരിക്കടത്തുകാരിയായി. ഇസ്‌മായിൽ സേഠാണ് കൊച്ചിയിലെ ലഹരി ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

ജനുവരി അവസാനമാണ് 443.16 ഗ്രാം എം.ഡി.എം.എയും 6.8ഗ്രാം കഞ്ചാവും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമടക്കം കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി സംഘം പിടിയിലായത്. മഹാരാഷ്ട്ര പൂനെ സ്വദേശിനി ആയിഷ ഗഫാർസെയ്ത് (39),ലിവിംഗ് ടുഗെതർ പങ്കാളി മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27),മട്ടാഞ്ചേരി സ്വദേശികളായ സജീർ (28),അദിനാൻ സവാദ് (22),ഷഞ്ജൽ (34),മുഹമ്മദ് അജ്മൽ (28),പള്ളുരുത്തിവെളി സ്വദേശി ബാദുഷ (29) എന്നിവരാണ് അറസ്റ്റിലായത്.

ഡി.സി.പി അശ്വതി ജിജി,മട്ടാഞ്ചേരി അസി.കമ്മിഷണർ ഉമേഷ് ഗോയൽ,നാർകോട്ടിക് സെൽ അസി.കമ്മിഷണർ കെ.എ. അബ്ദുൾ സലാം,മട്ടാഞ്ചേരി എസ്.എച്ച്.ഒ കെ.എ.ഷിബിൻ എന്നിവരുടെ നിർദ്ദേശാനുസരണം എസ്.ഐമാരായ ജിമ്മി ജോസ്,മിഥുൻ അശോക്,എസ്.സി.പി.ഒമാരായ എഡ്വിൻ റോസ്,ധനീഷ്,അനീഷ്, സി.പി.ഒ ബേബിലാൽ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

Related Articles

Popular Categories

spot_imgspot_img