കണ്ണൂര്‍: കുട്ടിയുടെ കളിപ്പാട്ട കാറിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കണ്ണൂര്‍ ചെറുവാഞ്ചേരിയിലാണ് സംഭവം.
ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.
ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ശ്രീജിത്തിന്റെ കുഞ്ഞ് ഉപയോഗിച്ചിരുന്ന ഇലക്ട്രിക് കളിപ്പാട്ട കാറിന്റെ അടിയിലാണ് രാജവെമ്പാലയെ കിടന്നിരുന്നത്.
ശ്രീജിത്തിന്റെ ഭാര്യ കളിപ്പാട്ടത്തിന് അടിയില്‍ അനക്കം കണ്ട് നോക്കുമ്പോഴായിരുന്നു പാമ്പിനെ കണ്ടത്.
ഉടന്‍ തന്നെ സ്‌നേക്ക് റെസ്‌ക്യൂവര്‍ ബിജിലേഷ് കോടിയേരിയെ വിവരം അറിയിച്ചു. തുടർന്ന് അദ്ദേഹമെത്തിയാണ് പാമ്പിനെ പിടികൂടിയത്.
കണ്ണവം വനത്തോട് ചേര്‍ന്ന പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. രാജവെമ്പാലക്ക് ഏതാണ്ട് ആറടിയോളം നീളമുണ്ടെന്നാണ് വിവരം.
പാമ്പിനെ കണ്ട സമയത്ത് കുട്ടി ഉറങ്ങുകയായിരുന്നു. കളിപ്പാടത്തിനടുത്തില്ലാതിരുന്നതിനാൽ തന്നെ വൻ അപകടം ആണ് ഒഴിവായത്.
Summary: King cobra was found from a child’s toy car in Cheruvanchery, Kannur. The snake was spotted inside the home of a local resident, Sreejith.