കേരളത്തിലെ രണ്ടാമത്തെ മെട്രോ സിറ്റി ആവാൻ തിരുവനന്തപുരം ഒരുങ്ങുന്നു. കൊച്ചിക്ക് പിന്നാലെ അടുത്ത മെട്രോ റെയിൽ നഗരം എന്ന പദവി സ്വന്തമാക്കാൻ തലസ്ഥാനം നഗരി ഒരുങ്ങി കഴിഞ്ഞു. കൊച്ചി മെട്രോയുടെ രീതിയിൽ തന്നെയായിരിക്കും തിരുവനന്തപുരത്തും മെട്രോ ഒരുങ്ങുന്നത്. ഫെബ്രുവരിയിൽ തന്നെ ഇത് സംബന്ധിച്ച ഡിപിആർ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. 11560 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന മൊത്തം ചെലവ്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ആണ് തിരുവനന്തപുരം മെട്രോ റെയിലിന്റെ അന്തിമ ഡിപിആർ തയ്യാറാക്കുന്നത്. ഈ എസ്റ്റിമേറ്റ് പ്രകാരം ടെക്നോസിറ്റി മുതൽ പള്ളിപ്പുറം വരെയുള്ള ആദ്യപാതയ്ക്ക് 7503 കോടി രൂപയും രണ്ടാം ഘട്ടമായ കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള ഇടനാഴിക്ക് 457 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോയുടെ മാതൃകയിൽ പരമ്പരാഗത രീതിയിലായിരിക്കും മെട്രോ ഒരുക്കുക എന്നാണ് സൂചന.
![metro](https://news4media.in/wp-content/uploads/2024/05/metro.jpg)