കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്  സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കോൺഗ്രസ് പ്രയോഗിച്ച തന്ത്രം ഡൽഹിയിൽ ഏശുമോ? എന്താണ് രാഷ്ട്രപതി ഭരണം? എന്താണ്ആര്‍ട്ടിക്കിള്‍ 356 

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ആ സംസ്ഥാനത്തിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ രാഷ്ട്രപതിക്ക് സാധിക്കും. ഭരണഘടനാ സംവിധാനം തകരാറിലായിട്ടുണ്ടെന്ന് സ്വമേധയാ ബോധ്യപ്പെട്ടാലോ സംസ്ഥാനത്തെ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്മേലോ രാഷ്ട്രപതിക്ക് എപ്പോള്‍ വേണമെങ്കിലും നടപടികള്‍ സ്വീകരിക്കാം.

1935 ലെ ഗവണ്‍മെന്റ് ഓഫ് ആക്ടിലെ സെക്ഷന്‍ 93 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആര്‍ട്ടിക്കിള്‍ 356 രൂപം കൊള്ളുന്നത്. ഇതനുസരിച്ച് ആര്‍ട്ടിക്കിള്‍ 356 ലെ വ്യവസ്ഥ അനുസരിച്ച്, ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണ ആറ് മാസത്തേക്കാണ് ഏര്‍പ്പെടുത്തുന്നത്. ഓരോ ആറ് മാസം കൂടുമ്പോഴും പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ ഇത് പരമാവധി മൂന്ന് വര്‍ഷത്തേക്ക് നീട്ടാം. എന്നാല്‍ മുന്‍ കാലങ്ങളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ രാഷ്ട്രപതി ഭരണം കൂടുതല്‍ കാലത്തേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്. 1987 മുതല്‍ 1992 വരെ പഞ്ചാബ് രാഷ്ട്രപതി ഭരണത്തിന്റെ കീഴിലായിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യയില്‍ 356-ാം വകുപ്പ് രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചു എന്നാണ് പ്രധാനമന്ത്രി ഇന്ന് സഭയില്‍ ചൂണ്ടിക്കാട്ടിയത്. കേന്ദ്ര ഭരണത്തില്‍ കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തിയ ദശാബ്ദങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ക്ക് എതിരെ പലവട്ടം 356ാം വകുപ്പ് ഉപയോഗിക്കപ്പെട്ടു.

1966 ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നതിന് ശേഷം, 1967 നും 69 നും ഇടയില്‍ മാത്രം ആര്‍ട്ടിക്കിള്‍ 356 ഏഴ് തവണ പ്രയോഗിച്ചിട്ടുണ്ട്
1959 വരെയുള്ള കാലഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ ആറ് തവണയാണ് ഈ വകുപ്പ് ഉപയോഗിച്ചത്. 1959 ല്‍ കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ്

സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഉള്‍പ്പടെ ഉപയോഗിച്ചത് ഇതാണ്. 1960 കളില്‍ ഇത് 11 തവണയാണ് ഉപയോഗിച്ചത്. 1966 ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നതിന് ശേഷം, 1967 നും 69 നും ഇടയില്‍ മാത്രം ആര്‍ട്ടിക്കിള്‍ 356 ഏഴ് തവണ പ്രയോഗിച്ചിട്ടുണ്ട്.

1970 കളില്‍ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ പ്രക്ഷുഭ്ധമായിരുന്നു. 1970 നും 1974 നും ഇടയില്‍ 19 തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ ഒമ്പത് കോണ്‍ഗ്രസ് സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ജനതാ പാര്‍ട്ടി സര്‍ക്കാരും ഇത് ഉപയോഗിച്ചു. 1980 ല്‍ ഇന്ദിരാ ഗാന്ധി അധികാരത്തില്‍ വന്നപ്പോള്‍ അവരുടെ സര്‍ക്കാരും ഒന്‍പത് സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

മാറിമാറി വരുന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്തു തുടങ്ങിയതോടെ ആര്‍ട്ടിക്കിള്‍ 356 ന്റെ അധികാരത്തെക്കുറിച്ച് ചര്‍ച്ചകളും സജീവമായി. 1989 ല്‍ കര്‍ണാടകയിലെ എസ്ആര്‍ ബൊമ്മെ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ട നടപടി ഈ നിയമത്തിന്റെ ഉപയോഗത്തില്‍ വഴിത്തിരിവുണ്ടാക്കി.

കേന്ദ്ര നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ 356 ലെ വ്യവസ്ഥകളെ കുറിച്ച് സുപ്രീം കോടതി വിശദമായി പരിശോധിച്ചു. എസ് ആര്‍ ബൊമ്മെ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ വിധിന്യായം ആര്‍ട്ടിക്കിള്‍ 356 ല്‍ നിര്‍ണായകമായി.

1994 ലെ ഒന്‍പതംഗ ബെഞ്ചിന്റ വിധിയില്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ രാഷ്ടപതി ഭരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി
1994 ല്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പ്രത്യേക സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ടപതി ഭരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ തകര്‍ച്ച നേരിടുന്ന സാഹചര്യങ്ങളിലോ തൂക്കുസഭ ഉണ്ടാകുമ്പോഴോ ആര്‍ട്ടിക്കിള്‍ 356 പ്രയോഗിക്കാം. എന്നാല്‍ സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതെ അത് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഈ വിധിന്യായത്തിന് ശേഷം ആര്‍ട്ടിക്കിള്‍ 356 ന്റെ ഏകപക്ഷീയമായ ഉപയോഗം വലിയതോതില്‍ നിയന്ത്രിക്കപ്പെട്ടു.”

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് അപകടം; പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കുറ്റ്യാടി...

തൊട്ടാൽ പൊള്ളും സ്വർണ്ണം; ഇന്നും വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

സസ്പെൻഷന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം

സസ്പെൻഷനിലായതിന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ...

Related Articles

Popular Categories

spot_imgspot_img