തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ് കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. ഒന്നാം പ്രതി മുഹമ്മദലിയെ തെലങ്കാനയിൽ നിന്നാണ് പിടികൂടിയത്. തട്ടിപ്പിനായി ഉപയോഗിച്ച ഫോണും കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് പിടിച്ചെടുത്തു.(Kerala’s first ai fraud case; main accused arrested)
2023 ജൂലൈയിൽ ആണ് സംഭവം നടന്നത്. കോഴിക്കോട് പാലാഴി സ്വദേശി പി എസ് രാധാകൃഷ്ണനിൽ നിന്നും 40,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കേസിൽ ഗുജറാത്ത്, മുംബൈ, താനെ സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം തട്ടിയെടുത്ത പണം പി എസ് രാധാകൃഷ്ണന് തിരികെ ലഭിച്ചു. നഷ്ടപ്പെട്ട പണം തിരികെ നല്‍കണമെന്ന് രാധാകൃഷ്ണന്റെ കേസില്‍ കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പണം തിരികെ ലഭിച്ചത്.
ഇയാളുടെ സുഹൃത്തിന്റെ വീഡിയോ വ്യാജമായി എഐയിലൂടെ സൃഷ്ടിച്ചാണ് രാധാകൃഷ്ണനിൽ നിന്നും സംഘം പണം തട്ടിയത്. തട്ടിപ്പ് മനസിലായതിന് പിന്നാലെ രാധാകൃഷ്ണൻ പൊലീസിൽ പരാതി നൽകിയിരുന്നു. സമാനമായ രീതിയില്‍ പലരില്‍ നിന്നായി സംഘം പണം തട്ടിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Read Also: ഉണ്ണി മുകുന്ദൻ വേറെ ലെവൽ; ആവേശത്തിന്റെ അത്യുന്നതങ്ങളിൽ തൊട്ട് ‘മാർക്കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
Read Also: ഇന്ന് ലോക പിതൃദിനം; അച്ഛന്മാരുടെ ഈ ദിനം ആഘോഷിക്കാൻ തുടങ്ങിയതിനു പിന്നിൽ ഒരു കണ്ണീർക്കഥയുണ്ട് !
Read Also: കോട്ടയത്ത് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്ഐയെ കാണാനില്ല; പരാതി നൽകി കുടുംബം