web analytics

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം വീണ്ടും ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇടിയോടും ശക്തമായ മഴയോടും കൂടിയ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൂടാതെ, സുരക്ഷാപ്രശ്‌നങ്ങളെ തുടർന്നു കേരള തീരത്ത് നവംബർ 24 വരെ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

നവംബർ 21 മുതൽ 24 വരെ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

ഇടിമിന്നൽ മനുഷ്യനും മൃഗങ്ങൾക്കും വൈദ്യുതി-ആശയവിനിമയ സംവിധാനങ്ങൾക്കും വലിയ അപകടമാണ്. അതിനാൽ മേഘങ്ങൾ കട്ടികൂടുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ നിർബന്ധമായും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിക്കുന്നു.

ശക്തമായ കാറ്റ്– പൊതുജാഗ്രതാ നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കുന്ന സ്വാഭാവിക ദുരന്തങ്ങളിൽ ഒന്നാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും ചില്ലകൾ പൊട്ടിയടിയാനും സാധ്യതയുള്ളതിനാൽ:

കാറ്റും മഴയും ഉണ്ടായാൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

വീടിന്റെ വളപ്പിലെ അപകടകരമായ ചില്ലകൾ വെട്ടിനീക്കണം.

അസ്ഥിരമായ പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടി മരങ്ങൾ എന്നിവ ഉറപ്പാക്കുകയോ കാറ്റില്ലാത്ത സമയത്ത് നീക്കം ചെയ്യുകയോ വേണം.

വീട് ഓലമേഞ്ഞതോ ഷീറ്റ് അടിച്ചതോ ആയെങ്കിൽ മുന്നറിയിപ്പുകൾക്കനുസരിച്ച് സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറി താമസിക്കണം.

അപകടാവസ്ഥയിലുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങൾ റിലീഫ് ക്യാമ്പുകളിലേക്ക് മാറാൻ സഹായം നൽകണം.

വൈദ്യുതി സുരക്ഷ

കാറ്റും മഴയും ശക്തമായാൽ വൈദ്യുതി കമ്പികൾ പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്.

അപകടം കണ്ടാൽ ഉടൻ KSEB 1912 നമ്ബറിലോ 1077 ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.

പൊതു ജനങ്ങൾ നേരിട്ട് വൈദ്യുതി ലൈനുകൾ കൈകാര്യം ചെയ്യരുത്.

പത്രം, പാൽ വിതരണം ചെയ്യുന്നവർ പുലർച്ചെ പ്രത്യേക ജാഗ്രത പാലിക്കണം.

വെള്ളക്കെട്ടുകൾകടക്കുന്നതിന് മുൻപ് സമീപത്ത് വൈദ്യുതി ലൈനുകൾ വീണിട്ടുണ്ടോ എന്ന് ഉറപ്പാക്കണം.

ENGLISH SUMMARY

The Indian Meteorological Department has issued a Yellow Alert for seven districts in Kerala as the northeast monsoon intensifies. Heavy rain with thunderstorms is likely, and fishing along the Kerala coast has been banned until November 24.

kerala-thulavarsham-yellow-alert-thunderstorm-warnings

Kerala, Weather, Rain, Thulavarsham, IMD, Yellow Alert, Thunderstorm, Fishermen, Disaster Management, Safety Guidelines

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് ഒന്നറിഞ്ഞിരിക്കുക, ജീവിതം മാറ്റിമറിക്കാൻ കരുത്തുള്ള ഒരു അതിഥിയാവാം അതിനുള്ളിൽ !

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് സൂക്ഷിക്കുക സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷത്തിന് സമാനമായ മഴ ലഭിക്കുമെന്ന് കേന്ദ്ര...

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് മരണം

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് മരണം ബംഗളൂരു:...

ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്നു: നാല് പഞ്ചായത്തുകളിൽ കൂടി സ്ഥിരീകരണം; പക്ഷികളെ ഉന്മൂലനം ചെയ്യാൻ കടുത്ത നടപടിയുമായി അധികൃതർ

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ...

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത്

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത് തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള...

Related Articles

Popular Categories

spot_imgspot_img