വീണ്ടും തുലാവർഷമെത്തി; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് നേരിയതും ഒറ്റപ്പെട്ട ശക്തമായതുമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം ‘ശക്തമായ മഴ’യായി കാലാവസ്ഥാ വകുപ്പ് വ്യാഖ്യാനിക്കുന്നു.
ചില ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാം.
ഇതിനിടെ, സംസ്ഥാനത്ത് തുലാവർഷം വീണ്ടും ശക്തമായിരിക്കുകയാണ്.
വടക്കൻ തമിഴ്നാട്–കർണാടക–വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റർ ഉയരത്തിൽ വ്യാപിച്ചുനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും കൂടി രൂപപ്പെട്ട ന്യൂനമർദ്ദവും മഴ വർധിപ്പിക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ മനുഷ്യനും മൃഗങ്ങൾക്കും വൈദ്യുത–വിനിമയ ശൃംഖലകൾക്കും ഭീഷണിയാകുന്ന സാഹചര്യമാണ്; അതിനാൽ കറുത്ത കാർമേഘം കാണുമ്പോഴുതന്നെ മുൻകരുതലുകൾ സ്വീകരിക്കുക.
ഇടിമിന്നൽ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനകത്ത് അഭയം തേടുക; തുറന്ന മൈതാനങ്ങളിൽ നിൽക്കരുത്.
ശക്തമായ കാറ്റോ ഇടിമിന്നലോ ഉണ്ടെങ്കിൽ വാതിലുകളും ജനലുകളും അടച്ചിടണം; ഇവയ്ക്കരികിൽ നിൽക്കരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക; വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ടെലിഫോൺ ഉപയോഗം ഒഴിവാക്കുക; മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
മേഘാവൃതമോ ഇടിമിന്നലോ ഉള്ള സമയത്ത് തുറന്ന സ്ഥലങ്ങളിലും ടെറസിലും കുട്ടികളെ കളിക്കുവാൻ അനുവദിക്കരുത്.
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്; വാഹനങ്ങൾ മരത്തിനടിയിൽ പാർക്ക് ചെയ്യരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക; കൈകാലുകൾ പുറത്തുവയ്ക്കരുത്.
സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയവയിൽ യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം.
മഴക്കാറ് കണ്ടാലും ഇടിമിന്നൽ ഉള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.
കാറ്റിൽ മറിഞ്ഞ് വീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി കെട്ടിവയ്ക്കുക.
English Summary
The India Meteorological Department (IMD) has forecast light to moderate rain in Kerala for the next five days, with isolated heavy showers expected. Yellow alerts have been issued for Thrissur, Malappuram, and Wayanad districts. Heavy rain refers to 64.5 mm–115.5 mm of rainfall in 24 hours. Thunderstorms are also likely in parts of the state.
The revival of the Northeast monsoon and a trough extending from north Tamil Nadu through Karnataka to Lakshadweep, along with a newly formed low-pressure area, are contributing to the increased rainfall possibility.
Authorities have issued detailed safety guidelines related to thunderstorms, urging people to move indoors immediately, avoid open areas, disconnect electrical appliances, stay away from trees, and refrain from travelling on two-wheelers or exposed vehicles during lightning.
kerala-rain-forecast-yellow-alert-lightning-safety-guidelines
Kerala Weather, IMD Forecast, Yellow Alert, Thunderstorm, Northeast Monsoon, Rainfall, Safety Guidelines, Thiruvananthapuram









