വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ

വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: ​സംസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ് സംഘടനകൾ വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഗതാഗത സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ് ഉടമകളും ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ചയിൽ പരിഹാരം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സ്വകാര്യ ബസ് സംഘടനകൾ സമരത്തിലേക്ക് നീങ്ങുന്നത്.

സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: ​ഗതാ​ഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. സംയുക്ത സമിതി ഭാരവാഹികൾ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമെടുത്തത്. വിദ്യാർഥികളുടെ യാത്ര നിരക്ക് വർധനവിനെ പറ്റി ചർച്ച ചെയ്ത് തീരുമാനമെടുക്കും.

ചർച്ചയിൽ വിദ്യാർഥികളുടെ യാത്ര നിരക്ക് വർധനവ് സംബന്ധിച്ച് ഈ മാസം 29ന് വിദ്യാർഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്തും. തുടർന്ന് അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും, പിസിസി ഒരു മാസത്തേക്ക് മാറ്റിവയ്ക്കാനും, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു.

വിദ്യാർഥികളുടെ കൺസഷൻ കാര്യത്തിൽ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തിൽ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽ വരുന്ന തരത്തിൽ തീരുമാനം ഉണ്ടാക്കി തരാമെന്നും ഉറപ്പു നൽകി.

ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ കെ തോമസ്, ബിബിൻ ആലപ്പാട്,കെ. ബി സുരേഷ് കുമാർ ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്; ജനങ്ങൾ പ്രതിസന്ധിയിലാകുമോ?

പാലക്കാട്: സമരത്തിലേക്ക് കടക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നത് തന്നെയാണ് ഇത്തവണയും വിഷയം.

വിദ്യാർത്ഥികളുടെ ഏറ്റവും കുറഞ്ഞ യാത്ര നിരക്കായ ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയായി ഉയർത്തണമെന്നതാണ് ബസുടമകളുടെ ആവശ്യം.

അടുത്ത അധ്യയന വർഷത്തിലെങ്കിലും പുതിയ നിരക്ക് നിലവിൽ വരണമെന്നും, അല്ലാത്തപക്ഷം സ്വകാര്യ ബസുകൾ സർവീസ് നിർത്തി വെക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സമരത്തിന് മുന്നോടിയായി ഏപ്രിൽ 3 മുതൽ 9 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തും.

സ്വകാര്യ ബസുകളിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യർത്ഥികളാണെന്നും അതുകൊണ്ടുതന്നെ ഒരു രൂപ എന്ന മിനിമം ചാർജ് മൂലം നഷ്ടം അനുഭവിക്കുകയാണെന്നും സ്വകാര്യ ബസുടമകൾ പറയുന്നു.

കഴിഞ്ഞ 13 വർഷമായിവിദ്യാർത്ഥികളുടെ മിനിമം ചാർജ് 1 രൂപയാണ്. ഈ നിരക്കിൽ സർവീസ് നടത്താകില്ലെന്നാണ് ബസുടമകൾ പറയുന്നത്.

ENGLISH SUMMARY:

Private bus associations in Kerala are gearing up for another strike, citing the government’s failure to address key demands like an increase in student ticket fares. Recent discussions with the transport secretary failed to resolve the issue.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ യുടെ സവിശേഷതകൾ:

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ...

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ...

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ...

എം.ഡി.എം.എയുമായി ആറുപേര്‍ പിടിയില്‍

എം.ഡി.എം.എയുമായി ആറുപേര്‍ പിടിയില്‍ ചാലോട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതി...

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി നേടും

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി...

Related Articles

Popular Categories

spot_imgspot_img