web analytics

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞാൽ ചൂടൻ ചായക്ക് വിലയേറും

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞാൽ ചൂടൻ ചായക്ക് വിലയേറും

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില കൂട്ടാൻ സർക്കാർ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിലവർധന പ്രാബല്യത്തിൽ വരിക, എന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.

എത്ര രൂപ വർധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കൂ, വിദഗ്ധ സമിതിയുടെ ശുപാർശ ലഭിച്ചതായി മന്ത്രിയും പറഞ്ഞു. “മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനം എടുക്കും. വില വർധന നേരിയതായിരിക്കും,” എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉത്പാദനച്ചെലവ് വൻതോതിൽ കൂടിയതിനാലാണ് വിലവർധന അനിവാര്യമായതെന്ന് സർക്കാർ വിലയിരുത്തുന്നു. പരമാവധി അഞ്ച് രൂപ വരെ വില കൂടാൻ സാധ്യതയുണ്ട്.

2022ൽ മിൽമ നിയോഗിച്ച സമിതിയുടെ പഠനപ്രകാരം ഒരു ലിറ്റർ പാലിന്റെ ഉത്പാദനച്ചെലവ് 49 രൂപ ആണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ ക്ഷീരകർഷകനു ശരാശരി 44 രൂപ മാത്രമാണ് ലഭിക്കുന്നത്.

2022 ഡിസംബറിലാണ് അവസാനമായി പാൽവില കൂട്ടിയത്. അതിനുശേഷം കാലിത്തീറ്റ, ചോളം, വൈക്കോൽ, സൈലേജ് എന്നിവയുടെ വില വർധിച്ചതോടെ ഉത്പാദനച്ചെലവും കൂടിയതായി മിൽമ വ്യക്തമാക്കുന്നു.

പാൽവില കൂട്ടുന്നതോടെ ചായ ഉൾപ്പെടെയുള്ള പല ഉൽപ്പന്നങ്ങൾക്കും വില കൂടാൻ സാധ്യതയുണ്ട്.

ചോളം അടക്കമുള്ള അസംസ്കൃത സാധനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന്എത്തിച്ചാണ് കേരളത്തിൽ തീറ്റ ഉത്പാദിപ്പിക്കുന്നത്. വൈക്കോലും സൈലേജും തമിഴ്‌നാട്ടിൽ നിന്നു കൊണ്ടുവരണം. ഇവയ്ക്കും വില കൂടി. പാൽ വില കൂടുന്നതോടെ ചായയ്‌ക്കും വില കൂടും.

English Summary:

The Kerala government has decided to increase milk prices after the upcoming local body elections, according to Dairy Development Minister J. Chinchurani.The minister said that the exact amount of the hike will be decided post-elections, though the expert committee has already recommended a rate revision.Production costs have risen sharply, prompting the government to consider a price hike of up to ₹5 per litre.A study conducted by Milma in 2022 found that the cost of producing one litre of milk was ₹49, while farmers currently receive around ₹44 per litre.The last milk price hike was in December 2022, but the prices of cattle feed, maize, and other raw materials have increased significantly since then.The hike is also expected to affect tea and related products, which rely on milk.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി; ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി;...

ചരിത്രമെഴുതി ബിഹാര്‍;1951ന് ശേഷം റെക്കോര്‍ഡ് പോളിങ്

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് രേഖപ്പെടുത്തി....

മകൾക്ക് ഇഷ്ടമുള്ള ഭക്ഷണം വച്ചുനൽകാനായി മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ..! അതും 900 കിലോമീറ്റർ അകലെ

മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ വടക്കുകിഴക്കൻ ചൈനയിലെ ഒരു...

വിവാഹാഘോഷത്തിനിടെ വരന് നേരെ ആക്രമണം:വരനെ കുത്തിയ അക്രമിയെ രണ്ട് കിലോമീറ്റർ പിന്തുടർന്ന് ഡ്രോൺ പിടിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന വിവാഹവേദിയിലുണ്ടായ ആക്രമണത്തിൽ വരൻ ഗുരുതരമായി പരിക്കേറ്റു....

തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദ്ദേശം നവംബർ 14 മുതൽ; കുറഞ്ഞ പ്രായം 21, നിക്ഷേപം ₹2000 മുതൽ ₹5000 വരെ

തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദ്ദേശം നവംബർ 14 മുതൽ; കുറഞ്ഞ പ്രായം 21,...

Related Articles

Popular Categories

spot_imgspot_img