മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഒപി മുടങ്ങും; സേവനം അടിയന്തരഘട്ടത്തില്‍ മാത്രം
ശമ്പളപരിഷ്‌കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിച്ചിട്ടും സംസ്ഥാന സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്.
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിറ്റിഎ (KGMCTA) ജനുവരി 13 ചൊവ്വാഴ്ച മുതൽ സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
സമരത്തിന്റെ ആദ്യ ഘട്ടമായി ഒരാഴ്ച അധ്യാപന പ്രവർത്തനങ്ങൾ പൂർണമായും ബഹിഷ്‌കരിച്ചായിരിക്കും പ്രതിഷേധം.
ഇതിലും പരിഹാരമുണ്ടായില്ലെങ്കിൽ ഒപി ഉൾപ്പെടെ അടിയന്തരമല്ലാത്ത എല്ലാ സേവനങ്ങളും നിർത്തിവയ്ക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
അതേസമയം, ക്യാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം പരിശോധനകൾ തുടങ്ങിയ അവശ്യ ആരോഗ്യ സേവനങ്ങളെ സമരപരിപാടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പളവും ഡി.എ. കുടിശ്ശികയും ഉടൻ അനുവദിക്കുക, താൽക്കാലികവും കൂട്ടസ്ഥലമാറ്റങ്ങളും ഒഴിവാക്കുക, ആവശ്യത്തിന് സ്ഥിരം തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെജിഎംസിറ്റിഎ ഉന്നയിക്കുന്നത്.
വർഷങ്ങളായി ഈ ആവശ്യങ്ങൾ ഉന്നയിച്ചിട്ടും സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സംഘടനയുടെ ആരോപണം. വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് 2025 ജൂലൈ 1 മുതൽ സംഘടന വിവിധ സമരപരിപാടികൾ നടത്തിവരികയാണ്.
റിലേ ഒപി ബഹിഷ്‌കരണം ഉൾപ്പെടെയുള്ള സമരങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബറിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതെന്ന് കെജിഎംസിറ്റിഎ അറിയിച്ചു. ജനുവരി 19ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസേന ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളേജുകളിൽ ഒപി സേവനം ഉൾപ്പെടെ തടസ്സപ്പെടുന്ന സാഹചര്യം രോഗികളെ വലിയ ദുരിതത്തിലാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
English Summary
Government medical college doctors in Kerala have announced an indefinite strike from January 13, protesting the state government’s failure to address long-pending demands including pay revision and salary arrears. Initially, doctors will boycott teaching activities, followed by suspension of non-emergency services if the issues remain unresolved. Essential services such as emergency care, ICUs, and surgeries will continue. The doctors have also announced a Secretariat protest on January 19.

kerala-medical-college-doctors-indefinite-strike-pay-revision
Medical college doctors, KGMCTA, doctors strike, pay revision, Kerala health sector, government doctors, healthcare protest